Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightട്വൻറി20 ലോകകപ്പ്​: ...

ട്വൻറി20 ലോകകപ്പ്​: ഇന്ത്യയുടെ മത്സരങ്ങൾക്ക്​ ടിക്കറ്റ്​ ഡിമാൻഡ്​

text_fields
bookmark_border
ട്വൻറി20 ലോകകപ്പ്​:  ഇന്ത്യയുടെ മത്സരങ്ങൾക്ക്​ ടിക്കറ്റ്​ ഡിമാൻഡ്​
cancel
camera_alt

ചൊവ്വാഴ്​ച രാത്രി അബൂദബിയിൽ നടന്ന ശ്രീലങ്ക- ബംഗ്ലാദേശ്​ വാം അപ്പ്​ മത്സരം

ദുബൈ: ട്വൻറി20 ലോകകപ്പിൽ കൂടുതൽ ടിക്കറ്റ്​ നിരക്ക്​ ഇന്ത്യയുടെ മത്സരങ്ങൾക്ക്​. പ്രാധാന്യം അനുസരിച്ച്​ ഓരോ മത്സരത്തി​െൻറയും ടിക്കറ്റ്​ നിരക്കിൽ മാറ്റമുണ്ട്​. ചില മത്സരങ്ങൾക്ക്​ 30 ദിർഹം മാത്രം ടിക്കറ്റ്​ നിരക്കുള്ളപ്പോഴാണ്​ ഇന്ത്യയുടെ മത്സരത്തിന്​ 250 ദിർഹമിന്​ മുകളിലേക്ക്​ കുതിച്ചുയർന്നത്​. 24ന്​ നടക്കുന്ന ഇന്ത്യ-പാകിസ്​താൻ മത്സരത്തി​െൻറ ടിക്കറ്റ്​ ആദ്യദിനം വിറ്റഴിഞ്ഞു. എന്നാൽ, കൂടുതൽ ടിക്കറ്റ്​ അനുവദിച്ചതോടെ വീണ്ടും വിൽപന തുടങ്ങി​. ഏറ്റവും കുറഞ്ഞത്​ 300 ദിർഹമാണ്​. ചില ടിക്കറ്റുകൾ ഒരാൾക്ക്​ മാത്രമായി എടുക്കാൻ കഴിയില്ല. അതിനാൽ 600 ദിർഹം നൽകി രണ്ട്​ ടിക്കറ്റ്​ എടുക്കണം. ആസ്​ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിൽ നടക്കുന്ന സൂപ്പർ 12ലെ ആദ്യ മത്സരത്തിൽ ദുബൈ സ്​റ്റേഡിയത്തിൽ 200 ദിർഹം മുതൽ ടിക്കറ്റ്​ ലഭിക്കും. ഇന്ത്യ-അഫ്​ഗാനിസ്​താൻ മത്സരത്തി​െൻറ ടിക്കറ്റുകൾ തീർന്നു എന്നാണ്​ കാണിക്കുന്നതെങ്കിലും കൂടുതൽ ടിക്കറ്റുകൾ അനുവദിച്ചേക്കും എന്ന്​ വെബ്​സൈറ്റിൽ പറയുന്നുണ്ട്​. ഒക്​ടോബർ 31ന്​ നടക്കുന്ന ഇന്ത്യ- ന്യൂസിലൻഡ്​ മത്സരത്തി​െൻറ കുറഞ്ഞ ടിക്കറ്റ്​ നിരക്ക്​ 250 ദിർഹം. നവംബർ അഞ്ചിലെ ഇന്ത്യയുടെ മത്സരത്തി​െൻറ എതിരാളികളെ തീരുമാനിച്ചിട്ടില്ലെങ്കിലും കുറഞ്ഞ നിരക്ക്​ 250 ദിർഹമാണ്​.

ആദ്യ റൗണ്ടിൽ ജയിച്ചുവരുന്ന ഏതെങ്കിലും ടീമായിരിക്കും എതിരാളികൾ. ബംഗ്ലാദേശിനാണ്​ സാധ്യത. അതിനാൽ, യു.എ.ഇയിൽ നിരവധി ബംഗ്ലാദേശ്​ ക്രിക്കറ്റ്​ ഫാൻസുള്ളതിനാലാണ്​ ഉയർന്ന നിരക്ക്​. എന്നാൽ, നവംബർ എട്ടിന്​ നടക്കുന്ന ഇന്ത്യയുടെ മത്സരത്തിന്​ 100 ദിർഹം മാത്രമാണ്​ നിരക്ക്​. യോഗ്യത റൗണ്ട്​ കഴിഞ്ഞുവരുന്ന ചെറിയ ടീമായിരിക്കും ഈ മത്സരത്തിൽ എതിരാളികൾ. ഇന്ത്യ കഴിഞ്ഞാൽ കൂടുതൽ ഡിമാൻഡ്​ പാകിസ്​താ​െൻറ മത്സരങ്ങൾക്കാണ്​. അതേസമയം, ഷാർജ സ്​റ്റേഡിയത്തിൽ ടിക്കറ്റ്​ നിരക്ക്​ പൊതുവെ കുറവാണ്​. എതിരാളികളെ തീരുമാനമാകാത്ത ചില മത്സരങ്ങൾക്ക്​ 30 ദിർഹം മുതൽ ടിക്കറ്റ്​ ലഭിക്കും. വെസ്​റ്റിൻഡീസി​െൻറയും ദക്ഷിണാഫ്രിക്കയുടെയും ന്യൂസിലൻഡി​െൻറയുമെല്ലാം മത്സരം 50 ദിർഹമിന്​ കാണാം. ദുബൈയിലെ സെമി ഫൈനലിന്​ 350, ഫൈനലിന്​ 400 ദിർഹമാണ്​ കുറഞ്ഞ നിരക്ക്​. അബൂദബിയിലെ സെമിഫൈനലി​െൻറ ടിക്കറ്റ്​ വിൽപന കഴിഞ്ഞതായി കാണിക്കുന്നുണ്ടെങ്കിലും വീണ്ടും തുടങ്ങിയേക്കാം എന്ന സൂചനയും നൽകുന്നുണ്ട്​. ഐ.പി.എല്ലിനെ അപേക്ഷിച്ച്​ ടിക്കറ്റ്​ നിരക്ക്​ കുറവാണ്​ ലോകകപ്പിന്​.

വാം അപ്പ്​ മത്സരങ്ങൾ തുടങ്ങി; ഇന്ത്യ 18ന്​ ഇറങ്ങും

ദുബൈ: ട്വൻറി ലോകകപ്പി​െൻറ കാഹളം മുഴക്കി വാം അപ്പ്​ മത്സരങ്ങൾക്ക്​ തുടക്കം. ആദ്യ റൗണ്ടിൽ മത്സരിക്കുന്ന ടീമുകളുടെ മത്സരങ്ങളാണ്​ അബൂദബിയിലെയും ദുബൈയിലെയും വിവിധ ഗ്രൗണ്ടുകളിൽ തുടങ്ങിയത്​. ബംഗ്ലാദേശ്​, ശ്രീലങ്ക, സ്​കോട്ട്​ലൻഡ്​, നെതർലൻഡ്​, അയർലൻഡ്​, ഒമാൻ, പാപ്വന്യൂഗിനി, നമീബിയ എന്നീ ടീമുകൾ ചൊവ്വാഴ്​ച കളത്തിലിറങ്ങി. ഇവരുടെ രണ്ടാം വാം അപ്പ്​ മത്സരങ്ങൾ നാളെ നടക്കും. സൂപ്പർ 12 റൗണ്ടിലേക്ക്​ യോഗ്യത നേടിയ ടീമുകളുടെ വാം അപ്പ്​ മത്സരങ്ങൾ 18 മുതലാണ്​. ആദ്യ മത്സരത്തിൽ ഇന്ത്യയുടെ എതിരാളികൾ ഇംഗ്ലണ്ടാണ്​. ദുബൈയിലാണ്​ മത്സരം. 20ന്​ നടക്കുന്ന രണ്ടാം മത്സരത്തിൽ ഇന്ത്യ ആസ്​ട്രേലിയയെ നേരിടും. ഇന്ത്യൻ ടീമിലെ ഭൂരിപക്ഷം താരങ്ങളും ഐ.പി.എല്ലിൽ കളിക്കുന്നതിനാൽ നേരത്തെ തന്നെ യു.എ.ഇയിൽ എത്തിയിരുന്നു. ഐ.പി.എൽ കഴിയുന്നതോടെ ഇന്ത്യൻ ക്യാമ്പ്​ സജീവമാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India Matches
News Summary - Twenty Twenty World Cup: Ticket demand for India's matches
Next Story