ഹോക്സ്ബിൽ ആമകൾ മുട്ടയിടാനെത്തുന്നു; സംരക്ഷണ ദൗത്യവുമായി സാദിയാത് ഒരുങ്ങി
text_fieldsഅബൂദബി: വംശനാശ ഭീഷണി നേരിടുന്ന ഹോക്സ് ബിൽ ആമകളുെട പ്രജനന കാലത്തിന് സാദിയാത് ദ്വീപിൽ തുടക്കമാവുന്നു. ദ്വീപിലേക്ക് മുട്ടയിടാനെത്തുന്ന ആമകളുടെ സംരക്ഷണത്തിന് വിനോദസഞ്ചാര വികസന^നിക്ഷേപ കമ്പനിയുടെ (ടി.ഡി.െഎ.സി) പരിസ്ഥിതി സേവന വിഭാഗം വിപുലമായ ഒരുക്കങ്ങൾ പൂർത്തിയാക്കി. 50 മുതൽ 70 ദിവസം വരെ നീളുന്ന പ്രജനന കാലം കഴിയുന്നത് വരെ ആമകളുടെ കൂടുകൾ സന്ദർശകരുടെ ഇടപെടലിൽ നശിക്കാതിരിക്കാനുള്ള കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്.
ഉച്ചത്തിലുള്ള ശബ്ദവും തീവ്ര പ്രകാശവും ആമകൾക്ക് ശല്യമാകുമെന്നതിനാൽ ടി.ഡി.െഎ.സി മുൻകരുതൽ നടപടികൾ സ്വീകരിച്ചു. െഎലൻഡിലെ താമസക്കാരും ഇൗ യത്നത്തിൽ ഭാഗഭാക്കാകണമെന്ന് ടി.ഡി.െഎ.സി അറിയിച്ചു. പ്രജനനകാലം കഴിയുന്നത് വരെ രാത്രി വിളക്കുകളുടെ പ്രകാശ തീവ്രത കുറക്കുക, കർട്ടനുകൾ താഴ്ത്തിയിടുക, അസ്തമയത്തിന് ശേഷം ബീച്ചിലേക്ക് പോകാതിരിക്കുക, ആമകളുടെ വഴികളിലൂടെ നടക്കാതിരിക്കുക തുടങ്ങിയവ നിർദേശങ്ങളാണ് താമസക്കാർക്ക് നൽകിയിരിക്കുന്നത്.
സാദിയാത് െഎലൻഡിെൻറ വികസനം പ്രഖ്യാപിച്ചത് മുതൽ ഹോക്സ്ബിൽ ആമകളെ സംരക്ഷിക്കാനുള്ള എല്ലാവിധ നടപടികളും ടി.ഡി.െഎ.സി കൈക്കൊള്ളുന്നുണ്ട്. ബീച്ചിെൻറ 60 മീറ്റർ പരിധിയിൽ എല്ലാ തരം വികസന പ്രവർത്തനങ്ങങ്ങളും നിരോധിച്ചിട്ടുണ്ട്. സാദിയാത് െഎലൻഡിലെ കടൽജീവികളെ സംരക്ഷിക്കുന്നതിന് എല്ലായ്പോഴും മുൻഗണന നൽകുന്നുവെന്നും കടലാമകൾ മുട്ടയിടാൻ വീണ്ടും എത്തിയതിൽ സന്തോഷമുണ്ടെന്നും സംരക്ഷണ പദ്ധതികളുടെ വിജയമാണ് ഇത് കാണിക്കുന്നതെന്നും ടി.ഡി.െഎ.സി ചീഫ് എക്സിക്യൂട്ടീവ് ഒാഫിസർ സൂഫിയാൻ ഹസൻ ആൽ മർസൂഖി പറഞ്ഞു. െഎലൻഡിലെ താമസക്കാരുടെയും കോൺട്രാക്ടറമാരുടെയും സഹകരണമില്ലായിരുന്നെങ്കിൽ ഇൗ നേട്ടം കൈവരിക്കാൻ സാധിക്കുമായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 2010ൽ സംരക്ഷണ പദ്ധതി ആരംഭിച്ചത് മുതൽ ആയിരകണക്കിന് ആമ മുട്ടകളാണ് സാദിയാദ് െഎലൻഡിൽ വിരിഞ്ഞത്. ആമസംരക്ഷണത്തിെൻറ പ്രാധാന്യം ഉയർത്തിക്കാണിച്ചുകൊണ്ട് കർശനമായ നിബന്ധനകളാണ് നടപ്പാക്കിയത്. മരം കൊണ്ട് നിർമിച്ച പ്രത്യേക പാലത്തിൽ കൂടിയല്ലാതെ ബീച്ചിലേക്ക് വരുന്നത് വിലക്കി.
മണലിൽ കുഴിക്കുന്നതിനും മുട്ടയിടുന്നതിനും ആമകൾക്ക് ഒരു തരത്തിലും പ്രയാസം അനുഭവിക്കരുതെന്നതാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് ടി.ഡി.െഎ.സിയിെല പരിസ്ഥിതി മാനേജർ ബുതൈന ആൽ ഖുബൈസി പറഞ്ഞു. മുട്ടകൾ വിരിഞ്ഞാൽ ആമക്കുഞ്ഞുങ്ങൾക്ക് കടലിലേക്ക് സുരക്ഷിതമായി പോകാനുള്ള സജ്ജീകരണങ്ങളും ഒരുക്കിയതായി അവർ അറിയിച്ചു.
അന്താരാഷ്ട്ര പരിസ്ഥിതി സംരക്ഷണ യൂനിയൻ തയാറാക്കിയ വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ ചുവപ്പ് പട്ടികയിൽ ഉൾപ്പെട്ടതാണ് ഹോക്സ് ബിൽ ആമകൾ. ആഗോളതലത്തിൽ വൻ തോതിലാണ് ഇവയുടെ എണ്ണം കുറയുന്നത്. കഴിഞ്ഞ മൂന്ന് തലമുറകൾക്കിടെ 80 ശതമാനം ഹോക്സ്ബിൽ ആമകളും ഭൂമുഖത്തുനിന്ന് മറഞ്ഞതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സാദിയാത് ഉൾപ്പെടെ അബൂദബിയിലെ വിവിധ െഎലൻഡുകൾ ഇൗ ആമകളുടെ പ്രജനനത്തിന് പ്രസിദ്ധമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
