Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അൽ റീം ഐലൻഡിൽ ബോട്ടിടിച്ച് പരിക്കേറ്റ കൂറ്റൻ ആമയെ രക്ഷപ്പെടുത്തി

text_fields
bookmark_border
അൽ റീം ഐലൻഡിൽ ബോട്ടിടിച്ച് പരിക്കേറ്റ കൂറ്റൻ ആമയെ രക്ഷപ്പെടുത്തി
cancel

അബൂദബി: അൽ റീം ഐലൻഡിൽ ബോട്ടിടിച്ച് പരിക്കേറ്റ കൂറ്റൻ പച്ച ആമക്ക് നക്നൽ അക്വേറിയത്തിൽ വിദഗ്ധ പരിചരണം നൽകുന്നു. ‘റിവേര റെസിഡൻസസ് ബൈ മെറെഡ്’ നിർമാണ സൈറ്റിലെ ജീവനക്കാരാണ് അൽ റീം ഐലൻഡിന്‍റെ തീരത്തുനിന്നും അവശനിലയിൽ കാണപ്പെട്ട പ്രായമുള്ള പച്ച ആമയെ രക്ഷപ്പെടുത്തിയത്. സൈറ്റിലെ ബഗ്ഗി ഡ്രൈവറായ സാഹിലും സഹപ്രവർത്തകരുമാണ് കടൽതീരത്തെ ആഴം കുറഞ്ഞ വെള്ളത്തിൽ അസാധാരണമായി എന്തോ ഒന്ന് ഒഴുകി നടക്കുന്നത് ശ്രദ്ധിച്ചത്. തുടർന്ന് അടുത്തുചെന്ന് നോക്കിയപ്പോഴാണ് അനക്കമറ്റ് ഒഴുകി നടക്കുന്ന നിലയിൽ ആമയെ കണ്ടെത്തിയത്. സാഹിലും കൂട്ടുകാരും ചേർന്ന് ആമയുടെ കഴുത്തിലേറ്റ പരിക്കുകൾ കണ്ടെത്തുകയും ഉടൻ അധികാരികളെ വിവരം അറിയിക്കുകയുമായിരുന്നു.

ബോട്ട് ഇടിച്ച് പരിക്കേറ്റതാണെന്ന് പിന്നീട് അക്വേറിയം അധികൃതരും സ്ഥിരീകരിച്ചു. ആമക്ക് പരിക്കേറ്റത് മനസ്സിലാക്കിയ ജീവനക്കാർ, അതിനെ നനഞ്ഞ ടവലുകൾ വിരിച്ച പെട്ടിയിലേക്ക് മാറ്റി. നാഷനൽ അക്വേറിയം സംഘം എത്തുന്നതുവരെ അവർ ആമക്ക് ആവശ്യമായ സംരക്ഷണം നൽകി. പ്രതീക്ഷിച്ചതിലും ഭാരമുണ്ടായിരുന്ന ആമയെ രണ്ടുപേർ ചേർന്ന് വളരെ സൂക്ഷ്മമായാണ് സുരക്ഷിതമായി അക്വേറിയം അധികൃതർക്ക് കൈമാറിയത്. ആമയെ കണ്ടെത്തിയ സ്ഥലത്തിന്‍റെ ഓർമക്കായി ജീവനക്കാർ അതിന് ‘റിവേര’ എന്ന് പേരിടുകയും ചെയ്തു.

സമുദ്രജീവികളുടെ സംരക്ഷണത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ചുള്ള ഓർമപ്പെടുത്തലാണ് ഈ സംഭവമെന്ന് സാഹിൽ പറഞ്ഞു. നിലവിൽ നാഷനൽ അക്വേറിയം അബൂദബിയുടെ പരിചരണത്തിലുള്ള ആമക്ക് പൂർണ ആരോഗ്യം വീണ്ടുകിട്ടുന്ന മുറയ്ക്ക് കടലിലേക്ക് തിരികെ വിടാനുള്ള തയാറെടുപ്പിലാണ് അധികൃതർ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Turtle was rescued
Next Story