Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തുർക്കിയ-സിറിയ ഭൂചലനം: ഐ.എസ്.സി ഫുജൈറ സഹായം കൈമാറി

text_fields
bookmark_border
തുർക്കിയ-സിറിയ ഭൂചലനം: ഐ.എസ്.സി ഫുജൈറ സഹായം കൈമാറി
cancel

ഫുജൈറ: തുര്‍ക്കിയ-സിറിയ ഭൂചലനത്തിന് ഇരയായവർക്കായി ഫുജൈറ ഇന്ത്യൻ സോഷ്യൽ ക്ലബ് റെഡ് ക്രസന്റ് മുഖേന സഹായം കൈമാറി. അവശ്യസാധനങ്ങളും ഭക്ഷ്യ വസ്തുക്കളും അടങ്ങുന്ന നൂറോളം കാർട്ടൂൺ അവശ്യ സാധനങ്ങളാണ് ദുരിതബാധിതര്‍ക്ക് അയച്ചത്. ഐ.എസ്.സി അഡ്വൈസർ ഡോ. പുത്തൂർ റഹ്മാൻ, പ്രസിഡന്റ് നാസിറുദ്ദീൻ എന്നിവർ ചേർന്ന് റെഡ് ക്രെസന്റ് മേധാവി അബ്ദുല്ല സഈദ്‌ ദൻഹാനിക്ക് ശേഖരിച്ച സാധനങ്ങൾ കൈമാറി.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള പുതിയ വസ്ത്രങ്ങള്‍, കമ്പിളിപ്പുതപ്പുകള്‍, കേടാവാത്ത ഭക്ഷ്യവസ്തുക്കള്‍, നിത്യോപയോഗ സാധനങ്ങള്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ട അവശ്യവസ്തുക്കള്‍ തുടങ്ങിയവയാണ് കൈമാറിയത്. ഐ.എസ്.സി ജനറൽ സെക്രട്ടറി പ്രദീപ് കുമാർ, ട്രഷറർ വി.എം സിറാജ്, സഹഭാരവാഹികളായ സഞ്ജീവ് മേനോൻ, ഒളകര അബ്ദുൽ മനാഫ്, അബ്ദുൽ ജലീൽ, അഡ്വ. മുഹമ്മദലി, വി.എസ് സുഭാഷ്‌, ജോജി മണ്ഡപത്തിൽ, അനീഷ് ആന്റണി, അബ്ദുല്ല കൊടപ്പന തുടങ്ങിയവർ സംബന്ധിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Turkey-Syria Earthquake: ISC Fujairah Delivers Aid
Next Story