ദുബൈയില്‍ കൂറ്റന്‍ ടണല്‍ നിര്‍മാണം: യന്ത്രം ചൈനയിൽ നിന്ന്, പണി ഡിസംബറിൽ തുടങ്ങും
text_fieldsദുബൈ: വരുന്ന നൂറു വർഷത്തേക്കുള്ള വെള്ളക്കെട്ട് പ്രശ്നങ്ങൾ പരിഹരിക്കാനുതകും വിധം നിർമിക്കുന്ന പടുകൂറ്റൻ ടണലിെൻറ നിർമാണ പ്രവർത്തനങ്ങൾ ഡിസംബറിൽ ആരംഭിക്കുമെന്ന് ദുബൈ നഗരസഭ വ്യക്തമാക്കി. അൽ മക്തും വിമാനത്താവള മേഖലയിൽ നിന്ന് എക്സ്പോ2020 വേദിയിലേക്കും അടുത്തുള്ള നഗരമേഖലയിേലക്കും നീളുന്നതാണ് പദ്ധതി. 490 ചതുരശ്ര കിലോമീറ്റർ അഥവാ ദുബൈയുടെ 40 ശതമാനം നഗരപ്രദേശത്തിലൂടെ കടന്നുപോകുന്ന ഇൗ തന്ത്രപ്രധാന പദ്ധതിക്കായി പ്രത്യേകം കുഴിക്കൽ യന്ത്രം ചൈനയിൽ തയ്യാറായി വരികയാണ്.
ദുബൈ നഗരസഭ ഡയറക്ടർ ജനറൽ ദാവൂദ് അബ്ദുൽ റഹ്മാൻ അൽ ഹജിരിയുടെ നേതൃത്വത്തിലെ പ്രതിനിധി സംഘം ചൈനയിലെ ഗുആംഗ്ഷു പ്രവിശ്യയിലെ യന്ത്ര നിർമാണ യൂനിറ്റ് സന്ദർശിച്ച് പുരോഗതി വിലയിരുത്തിയിരുന്നു. ഒക്ടോബറിൽ യന്ത്രം ദുബൈയിലെത്തും. ഡിസംബറിൽ കുഴിക്കൽ ആരംഭിക്കുകയും സെപ്റ്റംബർ 2020ന് മുൻപ് പദ്ധതി പൂർത്തിയാക്കുകയും ചെയ്യും. രണ്ട് പടുകൂറ്റൻ കുഴിക്കൽ യന്ത്രങ്ങൾ ഇതിനായി വാങ്ങും. മേഖലയിൽ തുരങ്ക നിർമാണത്തിന് ഉപയോഗിക്കപ്പെടുന്ന ഏറ്റവും വലിയ യന്ത്രങ്ങളായിരിക്കും ഇവ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
