തുംബെ ഹെൽത്ത്കെയർ മെഡിക്കൽ ടൂറിസം കോൺക്ലേവ്
text_fieldsതുംബെ മെഡിസിറ്റിയിൽ നടന്ന അഞ്ചാമത് വാർഷിക മെഡിക്കൽ ടൂറിസം കോൺക്ലേവ്
അജ്മാൻ: തുംബെ ഹെൽത്ത് കെയർ ഗ്രൂപ് അഞ്ചാമത് വാർഷിക മെഡിക്കൽ ടൂറിസം കോൺക്ലേവ് സംഘടിപ്പിച്ചു. തുംബെ മെഡിസിറ്റിയിൽ നടന്ന കോൺക്ലേവിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നേതാക്കൾ, ആരോഗ്യസുരക്ഷ രംഗത്തെ വിഗദ്ധർ, നയനിർമാതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
ആഗോളതലത്തിൽ മെഡിക്കൽ ടൂറിസത്തിന്റെ സാധ്യതകളും ഭാവിയും കോൺക്ലേവിൽ ചർച്ചയായി. മെഡിക്കൽ രംഗത്തെ മികവിനും നവീന ആശയങ്ങൾ പങ്കുവെക്കുന്നതിനുമുള്ള മുൻനിര ലക്ഷ്യസ്ഥാനമെന്ന നിലയിൽ യു.എ.ഇയുടെ സ്ഥാനം ഉറപ്പിക്കുന്നതായിരുന്നു പരിപാടി.
അജ്മാൻ ടൂറിസം ഡിപ്പാർട്മെന്റ് ഡയറക്ടർ ജനറൽ മഹമൂദ് ഖലീൽ അൽഹാസ് മുഖ്യാതിഥിയായിരുന്നു. തുംബെ ഗ്രൂപ് സ്ഥാപക പ്രസിഡന്റ് ഡോ. തുംബെ മൊയ്തീനെ ചടങ്ങിൽ ആദരിച്ചു. മെഡിക്കൽ രംഗത്തെ പ്രമുഖരായ ഡോ. വിനയതോഷ് മിശ്ര, ഡോ. അനിൽ ബങ്കർ, ഡോ.ജോർജ് ഡേവിസ് എന്നിവർ മെഡിക്കൽ ടൂറിസം, പ്രാദേശിക വളർച്ച, ടെലിമെഡിസിൻ എന്നിവയുടെ പരിവർത്തനപരമായ പങ്ക് എന്നിവയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ പങ്കുവെച്ചു. എയർ ആംബുലൻസ് സർവിസ്, ഡിജിറ്റൽ ഹെൽത്ത് പ്ലാറ്റ്ഫോമിന്റെ ഭാവി തുടങ്ങിയ വിഷയങ്ങളിൽ നടന്ന പാനൽ ചർച്ചയിൽ ഡോ. അഹ്മദ് മുനീർ, ശന്തനു മെഹ്റോത്ര, ഡേ. നെഹ്ല അബ്ദുൽ റസാഖ് കാസിം എന്നിവർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.