ഉസ്ബകിസ്താനിൽ സാന്നിധ്യമറിയിച്ച് തുംബെ ഗ്രൂപ്
text_fieldsഉസ്ബകിസ്താനിൽ തുംബെ ഫെർഗാന കോളജ് ഓഫ് മെഡിക്കൽ സയൻസസിന്റെ ലോഞ്ചിങ് ചടങ്ങിൽ തുംബെ ഗ്രൂപ് സ്ഥാപക പ്രസിഡന്റ് ഡോ. തുംബെ മൊയ്തീൻ
ദുബൈ: യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന തുംബെ ഗ്രൂപ് ഫെർഗാന മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെൽത്തുമായി (എഫ്.എം.ഐ.പി.എച്ച്) ചേർന്ന് ഉസ്ബകിസ്താനിൽ തുംബെ ഫെർഗാന കോളജ് ഓഫ് മെഡിക്കൽ സയൻസസ് (ടി.എം.സി.ഒ.എം.എസ്) ആരംഭിച്ചു.
ഉസ്ബകിസ്താനിൽ ലോകോത്തര മെഡിക്കൽ വിദ്യാഭ്യാസം വാഗ്ദാനം ചെയ്യുന്ന സംരംഭമാണിത്. ഫെർഗാന മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെൽത്തുമായുള്ള തുംബെ ഗ്രൂപ്പിന്റെ സഹകരണം ആഗോളതലത്തിൽ ഉന്നത നിലവാരമുള്ള മെഡിക്കൽ വിദ്യാഭ്യാസം നൽകി പ്രതിബദ്ധതയും കഴിവുമുള്ള ആരോഗ്യ സംരക്ഷണ പ്രഫഷനലുകളെ സജ്ജരാക്കുന്നതിന് കഴിയുമെന്ന് തുംബെ ഗ്രൂപ് സ്ഥാപക പ്രസിഡന്റ് ഡോ. തുംബെ മൊയ്തീൻ പറഞ്ഞു.
ആഗോള മെഡിക്കൽ വിദ്യാഭ്യാസ നിലവാരവുമായി സംയോജിപ്പിച്ച നാലു വർഷത്തെ പാഠ്യപദ്ധതിയാണ് ഗ്രാജ്വേറ്റ് എൻട്രി ഡോക്ടർ ഓഫ് മെഡിസിൻ (എം.ഡി) പ്രോഗ്രാം. മെഡിക്കൽ സാങ്കേതികവിദ്യകൾ, സജീവമായ പഠനരീതികൾ, ക്ലിനിക്കൽ പരിശീലനം എന്നിവ സമന്വയിപ്പിക്കുന്ന പ്രോഗ്രാമിന് ആഗോള മാനദണ്ഡങ്ങൾക്ക് അനുസരിച്ച് മാർഗനിർദേശം നൽകുന്നത് ഗൾഫ് മെഡിക്കൽ യൂനിവേഴ്സിറ്റിയാണ്. യു.എ.ഇയിലെ ഗൾഫ് മെഡിക്കൽ യൂനിവേഴ്സിറ്റിയുടെ (ജി.എം.യു) അക്കാദമിക് അഫിലിയേഷനു കീഴിലാണ് ടി.എം.സി.ഒ.എം.എസ് പ്രവർത്തിക്കുക.
എഫ്.എം.ഐ.പി.എച്ചിന്റെ സമ്പന്നമായ വിദ്യാഭ്യാസ പൈതൃകവും തുംബെ ഗ്രൂപ്പിന്റെ നൂതന സമീപനവും ഒരുമിച്ച് കൊണ്ടുവരുമ്പോൾ, മെഡിക്കൽ വിദ്യാഭ്യാസത്തിൽ സമാനതകളില്ലാത്ത അവസരങ്ങൾ നൽകാൻ കഴിയുമെന്ന് എഫ്.എം.ഐ.പി.എച്ചിന്റെ റെക്ടർ പ്രഫ. സിഡിക്കോവ് അക്മൽ അബ്ദികഖരോവിച്ച് പറഞ്ഞു.
കൂടുതൽ വിവരങ്ങളും അപേക്ഷാ ഫോറവും https://tfcoms.uz ൽ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

