ഫുട്ബാൾ ടൂർണമെന്റിൽ ടുഡോമാർട്ട് എഫ്.സി ജേതാക്കള്‍
text_fieldsപി.വി. ശിഹാബ് മെമ്മോറിയൽ ഫുട്ബാൾ ടൂർണമെന്റിൽ ജേതാക്കളായ ടുഡോമാർട്ട് എഫ്.സി
അജ്മാൻ : അജമാൻ കെ.എം.സി.സി മങ്കട മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അഞ്ചാമത് പി.വി. ശിഹാബ് മെമ്മോറിയൽ ഫുട്ബാൾ ടൂർണമെന്റിൽ ടുഡോമാർട്ട് എഫ്.സി ജേതാക്കളായി. പവർ സ്പോർട്സ് ഗ്രൗണ്ടിൽ നടന്ന ടൂർണമെന്റിൽ വൈ.എം.സി മുട്ടത്തെയാണ് പരാജയപ്പെടുത്തിയത്.
അജ്മാൻ കെ.എം.സി.സി മങ്കട മണ്ഡലം പ്രസിഡന്റ് മൻസൂർ ചടങ്ങിന് അധ്യക്ഷത വഹിച്ചു. അജ്മാൻ കെ.എം.സി.സി സംസ്ഥാന സെക്രട്ടറി ഇബ്രാഹിം കുട്ടി ടൂര്‍ണമെന്റ് ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന കമ്മിറ്റി സംസ്ഥാന നേതാക്കളായ റസാഖ്, സലാം വലപ്പാട്, സാലിഹ്, മലപ്പുറം ജില്ല കമ്മിറ്റി നേതാക്കളായ മുസ്തഫ വേങ്ങര, റഷീദ്, പി.വി. സൈനുൽ ആബിദ്, യു.എ.ഇ കെ.എം.സി.സി മങ്കട മണ്ഡലം ജനറൽ സെക്രട്ടറി ഷുഹൈബ്, ഷാർജ കെ.എം.സി.സി മലപ്പുറം ജില്ല സെക്രട്ടറി ഹക്കീം കരുവാടി, ദുബൈ കെ.എം.സി.സി മങ്കട മണ്ഡലം പ്രസിഡന്റ് മുഹമ്മദ് അലി എന്നിവർ ആശംസകൾ അർപ്പിച്ചു.
അജ്മാൻ കെ.എം.സി.സി മങ്കട മണ്ഡലം ജന.സെക്രട്ടറി മുസ്തഫ. വി.പി മൂർക്കനാട്, വൈസ് പ്രസിഡന്റുമാരായ കമറുദ്ദീൻ, ഇബ്രാഹിം, നിസാർ കൂട്ടിലങ്ങാടി, നൗഫൽ കുറുവ, സെക്രട്ടറിമാരായ നൗഷാദ്, ഫസലു, അൻവർ, ഹഫീഫ് എന്നിവർ സംബന്ധിച്ചു. ടൂർണമെന്റ് ചെയർമാൻ ബെൻഷാദ് വെങ്കിട്ട സ്വാഗതവുംനാസർ ചോലയിൽ നന്ദിയും പറഞ്ഞു.

