Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ടി.എസ് ഇബ്രാഹീംകുട്ടി മുസ്​ലിയാർ അനുസ്മരണം

text_fields
bookmark_border
ടി.എസ് ഇബ്രാഹീംകുട്ടി മുസ്​ലിയാർ അനുസ്മരണം
cancel
camera_alt

ടി.എസ്. ഇബ്രാഹീംകുട്ടി മുസ്​ലിയാർ അനുസ്മരണ സദസിൽ ദുബൈ കെ.എം.സി.സി ജനറൽ സെക്രട്ടറി യഹ്‌യ തളങ്കര അനുസ്മരണ പ്രഭാഷണം നടത്തുന്നു 

ദുബൈ: പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവും പുതുശ്ശേരി സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗവുമായിരുന്ന ടി.എസ്. ഇബ്രാഹീംകുട്ടി മുസ്​ലിയാർ അനുസ്മരണവും പ്രാർഥനാ സദസും സംഘടിപ്പിച്ചു.

ദുബൈ കെ.എം.സി.സി ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ ദുബൈ കെ.എം.സി.സി ജനറൽ സെക്രട്ടറി യഹ്‌യ തളങ്കര അനുസ്മരണ പ്രഭാഷണം നടത്തി. മത, സാമൂഹിക രംഗങ്ങളിൽ അദ്ദേഹം നൽകിയ വിലപ്പെട്ട സംഭാവനകൾ ചടങ്ങിൽ അനുസ്മരിച്ചു. ദുബൈ കെ.എം.സി.സി സെക്രട്ടറി റഈസ് തലശ്ശേരി, ഷെയ്ഖ് മഹമൂദ് പാനൂർ, പി.വി. അബ്ദുൽനാസർ, സി.കെ അബ്ദുൽ അസീസ്, ടി.കെ ഉമ്മർ ചൊക്ലി, കെ.പി അബ്ദുൾ ഷുക്കൂർ, നൗഫൽ മുഹമ്മദ്, കണ്ണൂർ ജില്ലാ കെ.എം.സി.സി ആക്ടിങ് ജനറൽ സെക്രട്ടറി തൻവീർ എടക്കാട്, ദസ്തഖീർ ചൊക്ലി, റഫീഖ് കല്ലിക്കണ്ടി, വാഹിദ് പാനൂർ, സി.എച്ച്. ബഷീർ, വി.പി. അസീസ്, തൻവീർ അൽറാഹി, അർഷദ് മാഹി, അബ്ദുൽ ഘനി, ഹാദി ഉസ്താദ്, അഹമ്മദ് തളങ്കര തുടങ്ങിയവർ അദ്ദേഹത്തിന്‍റെ ജീവിതവും സേവനങ്ങളും അനുസ്മരിച്ചു. എം.വി. നിസാർ പാനൂർ അധ്യക്ഷത വഹിച്ചു. പ്രാർഥനാ സദസ്സിന് ജാബിർ വാഫി നേതൃത്വം നൽകി. ഫൈസൽ ബിൻ മുഹമ്മദ് സ്വാഗതം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - T.S. Ibrahimkutty Musliyar Memorial
Next Story