കുഞ്ഞിനെ ഓൺലൈൻ വഴി വിൽക്കാൻ ശ്രമം; മാതാവ് ഉൾപ്പെടെ മൂന്ന് സ്ത്രീകൾക്ക് തടവ്
text_fieldsദുബൈ: കുഞ്ഞിനെ ഓൺലെൻ വഴി വിൽക്കാൻ ശ്രമിച്ച മൂന്ന് ഏഷ്യൻ സ്ത്രീകൾക്ക് തടവുശിക്ഷ. രണ്ടുമാസം പ്രായമായ ആൺകുട്ടിയെ 12,000 ദിർഹമിനാണ് ഇവർ വിൽക്കാൻ ശ്രമിച്ചത്. സമൂഹ മാധ്യമങ്ങളിലൂടെയായിരുന്നു ഇവരുടെ വിൽപന. ഈ വിവരം ശ്രദ്ധയിൽപെട്ട ദുബൈ പൊലീസ് കുഞ്ഞിനെ ആവശ്യമുണ്ടെന്ന വ്യാജേന മാതാവുമായി ബന്ധപ്പെട്ടു.
വിൽക്കാൻ തയാറാണെന്ന് ഇവർ അറിയിച്ചതിനെ തുടർന്ന് വാങ്ങാൻ സന്നദ്ധമാണെന്ന് പൊലീസും പറഞ്ഞു. മാതാവിൽനിന്ന് കുഞ്ഞിനെ ഏറ്റുവാങ്ങിയത് രണ്ടാം പ്രതിയാണ്. ഇവർ ഇത് മൂന്നാം പ്രതിക്ക് കൈമാറി. ജുമൈറയിൽ കാത്തുനിന്ന പൊലീസിന്റെ അടുക്കൽ എത്തിച്ചത് ഇവരാണ്. അവിഹിത ബന്ധത്തിലുണ്ടായതാണ് കുഞ്ഞെന്ന് പൊലീസ് അന്വേഷണത്തിൽ മനസ്സിലായി. മൂന്നുപേർക്കും മൂന്നുവർഷം വീതമാണ് തടവ്. ശിക്ഷാകാലയളവിന് ശേഷം നാടുകടത്തും. കുട്ടിയെ പ്രത്യേക സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

