ശൈഖ് മുഹമ്മദ് ബിൻ സായിദ്- ട്രംപ് കൂടിക്കാഴ്ച 15ന്
text_fieldsഅബൂദബി: അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനും യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപും തമ്മിൽ മേയ് 15ന് വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തും. മിഡിലീസ്റ്റിലെ പ്രധാന പങ്കാളി എന്ന നിലയിൽ യു.എ.ഇ നേതാവുമായി ട്രംപ് ചർച്ച നടത്തുമെന്ന് വൈറ്റ് ഹൗസ് വക്താവ് സീൻ സ്പൈസർ അറിയിച്ചു.
മേയ് അവസാനം സൗദി അറേബ്യയിൽ ആരംഭിക്കുന്ന ട്രംപിെൻറ പ്രഥമ വിദേശ പര്യടനത്തിന് മുമ്പായാണ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ട്രംപിനെ കാണുന്നത്. സൗദിക്ക് ശേഷം ഇസ്രായേൽ, വത്തിക്കാൻ രാജ്യങ്ങളും അദ്ദേഹം സന്ദർശിക്കും. മിഡിലീസ്റ്റിൽ സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനും മേഖലയിൽനിന്ന് െഎ.എസിനെ തുരത്തുന്നതിനും യു.എസ് പ്രസിഡൻറ് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
