അബ്രഹാമിക് ഫാമിലി ഹൗസിൽ സമാധാന പ്രതീക്ഷ പങ്കുവെച്ച് ട്രംപ്
text_fieldsഅബൂദബി: സന്ദർശനത്തിന്റെ അവസാന ദിനമായ വെള്ളിയാഴ്ച അബൂദബി സാദിയാത്ത് ഐലൻഡിലെ അബ്രഹാമിക് ഫാമിലി ഹൗസ് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സന്ദർശിച്ചു. ഒരേ കോമ്പൗണ്ടിൽ മസ്ജിദും ചർച്ചും സിനഗോഗും ഉൾക്കൊള്ളുന്ന സമുച്ചയമാണ് അബ്രഹാമിക് ഹൗസ്. ഇവിടത്തെ സന്ദർശക പുസ്തകത്തിൽ അദ്ദേഹം ഒപ്പുവെക്കുകയുംചെയ്തു.
‘സംഘർഷത്തിന് പകരം സഹകരണവും ശത്രുതക്കു പകരം സൗഹൃദവും ദാരിദ്ര്യത്തിന് പകരം ക്ഷേമവും നിരാശക്ക് പകരം പ്രതീക്ഷയും മനുഷ്യരാശി തിരഞ്ഞെടുക്കുന്നുവെങ്കിൽ ഞാനീ ഭവനത്തിൽ പ്രത്യാശ കാണുന്നു’ എന്ന് ട്രംപ് പുസ്തകത്തിൽ കുറിച്ചു. അബ്രഹാമിക് ഹൗസിലെ മസ്ജിദും ചർച്ചും സിനഗോഗും അദ്ദേഹം നടന്നുകണ്ടു. യു.എ.ഇ സഹിഷ്ണുതാ മന്ത്രി ശൈഖ് നഹ് യാൻ മുബാറക് അദ്ദേഹത്തെ അനുഗമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

