'ട്രൂ ടാലൻറ് അബൂദബി' ടിക് ടോക് കൂട്ടായ്മ
text_fields‘ട്രൂ ടാലൻറ് അബൂദബി’ ടിക് ടോക് കൂട്ടായ്മയുടെ ലോഗോ ഫദൽ സലാഹ് അൽ തമീമി പ്രകാശനം ചെയ്യുന്നു
അബൂദബി: 'ട്രൂ ടാലൻറ് അബൂദബി' ടിക് ടോക് കൂട്ടായ്മ രൂപവത്കരിച്ചു. അബൂദബിയിലെ മലയാളികളിൽനിന്ന് പ്രാഗത്ഭ്യമുള്ള പ്രതിഭകളെ കണ്ടെത്താനും മുഖ്യധാരയിലേക്ക് ഉയർത്താനുമാണ് കൂട്ടായ്മ ലക്ഷ്യമിടുന്നത്. ലോഗോ പ്രകാശനം റെഡ് എക്‌സ് മീഡിയ കോൺഫറൻസ് സെൻററിൽ സായിദ് തിയറ്റർ ഫോർ ടാലൻറ്സ് ആൻഡ് യൂത്ത് ഡയറക്ടർ ഫദൽ സലാഹ് അൽ തമീമി പ്രകാശനം ചെയ്തു. ഷജീർ പാപ്പിനിശ്ശേരി അധ്യക്ഷത വഹിച്ചു.
ഡോ. അപർണ സത്യദാസ് അവതാരികയായിരുന്നു. റെഡ് എക്‌സ് മീഡിയ മാനേജിങ് ഡയറക്ടർ ഹനീഫ് കുമരനല്ലൂർ, സമീർ കല്ലറ, ബഷീർ പാടത്തകായിൽ, നയ്മ അഹമ്മദ്, ടിക്ടോക് കലാകാരന്മാരായ മുഹമ്മദ് നവാസ്, ഷിനു സുൾഫിക്കർ, ഷെറിൻ എസ്.എൻ. കല്ലറ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

