Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightതിരുവനന്തപുരം...

തിരുവനന്തപുരം വിമാനത്താവളം; ഏറ്റെടുക്കുന്നത്​ ആരായാലും വികസനം മുഖ്യം -എം.എ. യൂസുഫ്​ അലി

text_fields
bookmark_border
തിരുവനന്തപുരം വിമാനത്താവളം; ഏറ്റെടുക്കുന്നത്​ ആരായാലും വികസനം മുഖ്യം -എം.എ. യൂസുഫ്​ അലി
cancel

ദുബൈ: തിരുവനന്തപുരം വിമാനത്താവളം ആര്​ ഏറ്റെടുത്താലും വികസനത്തിനാണ്​ പ്രാധാന്യം നൽകേണ്ടതെന്ന്​ ലുലു ഗ്രൂപ്പ്​ ചെയർമാൻ എം.എം യൂസുഫ്​ അലി. വിമാനത്താവളവുമായി ബന്ധപ്പെട്ട വിവാദത്തിലേക്ക്​ ത​െൻറ പേര്​ വലിച്ചിഴക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. യു.എ.ഇയിലെ മാധ്യമപ്രവർത്തകർക്കായി സംഘടിപ്പിച്ച വിർച്വൽ മീഡിയ മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരുവനന്തപുരം വിമാനത്താവളം കേന്ദ്രത്തി​െൻറ സ്വത്താണ്​. അതിൽ തർക്കമുണ്ടെങ്കിൽ സംസാരിച്ച്​ തീർപ്പാക്കേണ്ടത്​ കേരളവും കേന്ദ്രവും തമ്മിലാണ്​. ഇതുമായി ബന്ധപ്പെട്ട്​ തന്നെ കേരള സർക്കാർ ബന്ധപ്പെട്ടിട്ടില്ല. വിമാനത്താവളങ്ങൾ സ്വകാര്യവത്​കരിക്കുന്നതാണ്​ നല്ലത്​. കാരണം, എയർപോർട്ട്​ അതോറിറ്റിയുടെ എല്ലാ വിമാനത്താവളങ്ങളിലൊന്നും വികസനം എത്തിനോക്കിയിട്ടില്ല. കൊച്ചി, കണ്ണൂർ വിമാനത്താവളത്തിൽ തനിക്ക്​ മാത്രമല്ല, ആയിരക്കണക്കിനാളുകൾക്ക്​ ഷെയർ ഉണ്ട്​. ഇത്​ വിവാദ​മാക്കേണ്ടതില്ല.

തിരുവനന്തപുരത്ത്​ ലുലു നിർമിക്കുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഷോപ്പിങ്​ മാൾ മാർച്ചിൽ തുറക്കും. കൺവൻഷൻ സെൻററർ അടക്കമുള്ള ഹോട്ടലും പൂർത്തിയായികൊണ്ടിരിക്കുന്നു. അതുകൊണ്ട്​ തന്നെ തിരുവനന്തപുരം വിമാനത്താവള വികസനം എ​െൻറയും കൂടി ആവശ്യമാണ്​. അദാനിയും അംബാനിയുമെല്ലാം ഇന്ത്യയിലെ പ്രമുഖ വ്യവസായികളാണ്​. അവരുമായി സൗഹൃദമുണ്ടെന്നും അദ്ദേഹം പറഞ്ഞു​.

രാജ്യങ്ങൾ തമ്മിൽ സ്​നേഹബന്ധം വർധിപ്പിക്കുന്നത്​ ലോക സമാധാനത്തിന്​ നല്ലതാണെന്ന്​​ യു.എ.ഇ-ഇസ്രയേൽ ബന്ധത്തെ കുറിച്ചുള്ള ചോദ്യത്തിന്​ അദ്ദേഹം മറുപടി നൽകി. സോഷ്യൽ മീഡിയ കാര്യമായി നോക്കാറില്ല.​ സോഷ്യൽ മീഡിയയിൽ നടക്കുന്ന അപവാദ പ്രചരണങ്ങളിൽ സങ്കടമില്ല. യൂസുഫ്​ അലിയെ പറയുന്നത്​ കൊണ്ട്​ ലൈക്കും ഷെയറും അതുവഴി​ ലാഭവും കിട്ടുന്നുണ്ടെങ്കിൽ സന്തോഷമേയുള്ളു. എല്ലാവരെയും സന്തോഷിപ്പിച്ച്​ ജീവിക്കാൻ കഴിയില്ല. മഹാമാരിയുടെ ബുദ്ധിമുട്ടുണ്ടെങ്കിലും ഓണം പ്രമാണിച്ച്​ ജീവനക്കാർക്ക്​ 29ന്​ മുൻപ്​ ശമ്പളം നൽകും. 1000 ടൺ പച്ചക്കറികളും പഴവർഗങ്ങളും​ ഈ ഓണത്തിന്​ കേരളത്തിൽ നിന്ന്​ ഗർഫിലേക്ക്​ ഇറക്കുമതി ചെയ്​തിട്ടുണ്ട്​.

കോവിഡ്​ കാലത്ത്​ ഏറ്റവുമധികം നിക്ഷേപം നടന്നത്​ ഇന്ത്യയിലാണ്​. ഇന്ത്യ സുരക്ഷിതമാണെന്നതി​െൻറ തെളിവാണിത്​. ഗൾഫിനെ മാത്രം പ്രതീക്ഷിക്കാതെ കേരളം സ്വയം പര്യാപ്​തമാകണം. അതിനാൽ കൂടുതൽ നിക്ഷേപം ഇവി​െട വരണം. സ്വന്തം സംസ്​ഥാനം എന്ന നിലയിൽ കേരളത്തിനാണ്​ ത​െൻറ മുഖ്യപ്രാധാന്യം. ഏറ്റവും കുടുതൽ നിക്ഷേപം ആഗ്രഹിക്കുന്നതും അവിടെയാണ്​. മഹാമാരിയായതിനാൽ ഒന്നും ചെയ്യാൻ കഴിയില്ല എന്ന്​ പറഞ്ഞ്​ ഒതുങ്ങുന്നത്​ ശരിയല്ല. മുന്നോട്ടു തന്നെ പോകണം. യു.എ.ഇ കോൺസുലേറ്റ്​, റെഡ്​ക്രസൻറ്​ വിഷയങ്ങളിൽ കേസ്​ നടക്കുന്നതിനാൽ ​ഇപ്പോൾ പ്രതികരിക്കുന്നി​ല്ലെന്നും അദ്ദേഹം പറഞ്ഞു. ലുലു ഗ്രൂപ്പ്​ മീഡിയ ആൻഡ്​ മാർക്കറ്റിങ്​ ഡയറക്​ടർ വി. നന്ദകുമാർ, മീഡിയ സെക്രട്ടറി ബിജു കൊട്ടാരത്തിൽ എന്നിവരും പ​ങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trivandrum airportlulu groupMA Yusuff ali
Next Story