തൃത്താല ദേശോത്സവം
text_fieldsതൃത്താല ദേശം യു.എ.ഇയുടെ ദേശോത്സവം
ദുബൈ: തൃത്താല ദേശം യു.എ.ഇയുടെ ദേശോത്സവം അരങ്ങേറി. സാംസ്കാരിക സമ്മേളനവും സൗഹൃദ സംഗമവും ഗാനമേളയും വടംവലി, ഷൂട്ടൗട്ട് മത്സരങ്ങളും സംഘടിപ്പിച്ചു. തൃത്താല ദേശം പ്രസിഡന്റ് എം.വി. ലത്തീഫ് നേതൃത്വം നൽകി. സാഹിത്യകാരൻ ബഷീർ തിക്കോടി ഉദ്ഘാടനം ചെയ്തു. ആർ.ജെ മിനി പത്മ, നടി ഷംല ഹംസ, മുഹമ്മദ് ജാബിർ, സലാം പാപ്പിനിശ്ശേരി, ശിഹാബ് എന്നിവർ പങ്കെടുത്തു. പ്രവാസലോകത്ത് 25 വർഷം പൂർത്തിയാക്കിയ തൃത്താലയിലെ നൂറോളം പ്രവാസികളെ ആദരിച്ചു.
വിവിധ ദേശങ്ങളുടെ വടംവലി മത്സരം, ഷൂട്ടൗട്ട് മത്സരം, കുട്ടികളുടെ ഷൂട്ടൗട്ട് മത്സരം, ഫോട്ടോ പ്രദർശനം, ചിത്രകല രചന പ്രദർശനം, ശിങ്കാരിമേളം, ഗാനമേള തുടങ്ങി വിവിധ പരിപാടികൾ അരങ്ങേറി. തൃത്താല ദേശം യു.എ.ഇ ജനറൽ സെക്രട്ടറി അൻവർ ഹല, ട്രഷറർ നജു മോൻ, പ്രോഗ്രാം കോഓഡിനേറ്റർമാരായ ഷജീർ ഏഷ്യഡ്, അനസ് മാടപ്പാട്ട്, ഹൈദർ തട്ടത്താഴത്ത്, ലത്തീഫ് എം.എൻ, ഗഫൂർ പൂലകത്ത്, സാദത്ത് ഉള്ളന്നൂർ, ബഷീർ, ഹംസദ്, ബദറുൽ മുനീർ നാസർ എം.എൻ, നസീർ സൗത്ത് തൃത്താല, കരീം കോട്ടയിൽ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

