പാലക്കാട് പ്രീമിയർ ലീഗിൽ തൃത്താല ദേശം ജേതാക്കൾ
text_fieldsപാലക്കാട് പ്രീമിയർ ലീഗ് ഫുട്ബാൾ മത്സരത്തിൽ ജേതാക്കളായ തൃത്താല ദേശം ടീം
ദുബൈ: പാലക്കാട് ജില്ല കെ.എം.സി.സി പാലക്കാട് ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച പാലക്കാട് പ്രീമിയർ ലീഗ് ഫുട്ബാൾ ടൂർണമെന്റിൽ തൃത്താല ദേശം ജേതാക്കളായി. എഫ്.സി എമിറേറ്റ്സ് കോങ്ങാടിനെ 2-1ന് പരാജയപ്പെടുത്തിയാണ് തുടർച്ചയായ രണ്ടാം തവണയും തൃത്താല ദേശം ജേതാക്കളായത്.
പ്രഗത്ഭരായ 24 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ സെക്കൻഡ് സ്ട്രീറ്റ് വരട്ടി പള്ളിയാൽ മൂന്നാമതും ഗാങ് ഓഫ് വിളയൂർ നാലാമതും എത്തി. മികച്ച കളിക്കാരനായി കണ്ണൻ, ഗോൾ കീപ്പറായി ഷംസാദ്, ഡിഫൻഡറായി ഇജാസ്, ടോപ് സ്കോററായി ഷഹൽ എന്നിവർ വ്യക്തിഗത മികവുകൾ കരസ്ഥമാക്കി.
ഉദ്ഘാടന ചടങ്ങിൽ ജില്ല പ്രസിഡന്റ് ജംഷാദ് മണ്ണാർക്കാട് അധ്യക്ഷത വഹിച്ചു. ദുബൈ കെ.എം.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി യഹ്യ തളങ്കര ഉദ്ഘാടനം ചെയ്തു.
സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് പട്ടാമ്പി, ഫൈസൽ തുറക്കൽ, ഉമ്മർ തട്ടത്താഴത്ത്, കെ.ടി. ഗഫൂർ, ഡോ. വർഗീസ്, എം.പി അലി കുട്ടി എന്നിവർ ആശംസകൾ നേർന്നു. ചടങ്ങിൽ ഹ്യുമാനിറ്റേറിയൻ എക്സലൻസ് അവാർഡ് സാമൂഹ്യ പ്രവർത്തകൻ നിസാർ പട്ടാമ്പിയും ബിസിനസ് എക്സലൻസ് അവാർഡ് എൻ.പി. ധനീഷും മുഹമ്മദ് റഫീഖ് വി.പിയും യഹ്യ തളങ്കരയിൽ നിന്ന് ഏറ്റുവാങ്ങി.
ജില്ല ഭാരവാഹികളായ സുഹൈൽ കോങ്ങാട്, ടി.എം.എ. സിദ്ദീഖ്, ജമാൽ കൊഴിക്കര, നജീബ് ഷൊർണൂർ, മുഹമ്മദ് പള്ളിക്കുന്ന്, ഹമീദ് ഒറ്റപ്പാലം, സി.വി. അലി, സലിം പനമണ്ണ, ഹംസ ഷൊർണൂർ, ബഷീർ മുഹമ്മദ്, നസീർ തൃത്താല, ഗഫൂർ എറവക്കാട്, കബീർ വല്ലപ്പുഴ, മഹ്റൂഫ് കൊഴിക്കര, എം.എൻ നാസർ, ജിഷാർ കൊഴിക്കര എന്നിവർ നേതൃത്വം നൽകി.
വനിതാ കെ.എം.സി.സി കുട്ടികൾക്കായി ഒരുക്കിയ വൈവിധ്യമാർന്ന മത്സരങ്ങൾ പരിപാടിക്ക് മാറ്റുകൂട്ടി.
വനിതാ കെ.എം.സി.സി നേതാക്കളായ ഫാഹിദ ഒറ്റപ്പാലം, ഫാത്തിമത് ജുവൽ, ഹഫ്സത് അൻവർ, നിഷിത അലി, റൈഹാനത്, ഫാബിത ഷൗക്കത് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

