പുഞ്ചിരി ബാക്കിയാക്കി ത്രിനാഥ് യാത്രയായി
text_fieldsത്രിനാഥ്
ഷാർജ: പ്രവാസത്തിന് വിടപറഞ്ഞ് നാടണഞ്ഞ ത്രിനാഥിെൻറ വിയോഗം പ്രവാസലോകത്തും നൊമ്പരമായി.കിഡ്നി രോഗബാധിതനായതിനെ തുടർന്നാണ് തിരൂർ മംഗലം ചേന്നര പരേതരായ പുതിയേടത്ത് ബാലകൃഷ്ണൻ നായരുടേയും കരുപ്പായിൽ സാവിത്രി അമ്മയുടേയും മകൻ ത്രിനാഥ് (ബാബു- 67) പ്രവാസം മതിയാക്കി നാട്ടിലേക്ക് തിരിച്ചത്. ചേന്നരയിലെ വള്ളത്തോൾ തറവാട്ടിൽ വിശ്രമജീവിതം നയിക്കവെയാണ് മരണം. ദുബൈയിൽ മിഡ്‌സീ ഷിപ്പിങ് കമ്പനിയുടെ ഉടമയായിരുന്നു.
ദുബൈ ഭാവന ആർട്സ് സൊസൈറ്റി, ലയൺസ് ക്ലബ് തുടങ്ങിയ സംഘടനകളുടെ പ്രസിഡൻറായി പ്രവർത്തിച്ചിട്ടുണ്ട്. തിരൂർ റോട്ടറി ക്ലബ് ഭാരവാഹിയായും പ്രവർത്തിച്ചിരുന്നു.മഹാകവി വള്ളത്തോളിെൻറ പ്രപൗത്രിയുമാണ്. ഭാര്യ: യമുന. മക്കൾ: ത്രിവേണി (ദുബൈ), ത്രിഷ്ണ (യു.എസ്.എ), ത്രിദിയ (ദുബൈ). മരുമകൻ: ശ്രീജിത്ത് (ദുബൈ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

