Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസുവര്‍ണ ജൂബിലി ആഘോഷം...

സുവര്‍ണ ജൂബിലി ആഘോഷം പ്രൗഢമാക്കിയവര്‍ക്ക് ആദരം

text_fields
bookmark_border
സുവര്‍ണ ജൂബിലി ആഘോഷം പ്രൗഢമാക്കിയവര്‍ക്ക് ആദരം
cancel
camera_alt

റാ​സ​ല്‍ഖൈ​മ​യി​ല്‍ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​െൻറ യു.​എ.​ഇ സു​വ​ര്‍ണ ജൂ​ബി​ലി ആ​ഘോ​ഷം

വി​ജ​യ​ക​ര​മാ​ക്കി​യ​വ​രെ ആ​ദ​രി​ക്കാ​ന്‍ ചേ​ര്‍ന്ന യോ​ഗ​ത്തി​ല്‍നി​ന്ന്

റാ​സ​ല്‍ഖൈ​മ: യു.​എ.​ഇ സു​വ​ര്‍ണ ജൂ​ബി​ലി ആ​ഘോ​ഷം വി​ജ​യ​ക​ര​മാ​ക്കു​ന്ന​തി​ന് യ​ത്നി​ച്ച​വ​ര്‍ക്ക് ആ​ദ​ര​മ​ര്‍പ്പി​ച്ച് റാ​ക് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. സു​പ്രീം കൗ​ണ്‍സി​ല്‍ അം​ഗ​വും റാ​സ​ല്‍ഖൈ​മ ഭ​ര​ണാ​ധി​പ​നു​മാ​യ ശൈ​ഖ് സ​ഊ​ദ് ബി​ന്‍ സ​ഖ​ര്‍ ആ​ല്‍ ഖാ​സി​മി​യു​ടെ ര​ക്ഷാ​ക​ര്‍തൃ​ത്വ​ത്തി​ലും കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ന്‍ സ​ഊ​ദി​െൻറ സാ​ന്നി​ധ്യ​ത്തി​ലും രാ​ജ്യ​ത്തി​െൻറ യ​ശ​സ്സ് ഉ​യ​ര്‍ത്തു​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ളാ​ണ് മ​ര്‍ജാ​ന്‍ ഐ​ല​ൻ​റ് കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ​തെ​ന്ന് റാ​ക് പൊ​ലീ​സ് മേ​ധാ​വി അ​ലി അ​ബ്​​ദു​ല്ല അ​ല്‍വാ​ന്‍ അ​ല്‍ നു​ഐ​മി പ​റ​ഞ്ഞു.

ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​െൻറ സു​വ​ര്‍ണ ജൂ​ബി​ലി ആ​ഘോ​ഷം പ്രൗ​ഢ​മാ​ക്കി​യ​തി​ന് സ​ര്‍ക്കാ​ര്‍, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളും വ്യ​ക്തി​ക​ളും സ​മൂ​ഹ​വും ന​ല്‍കി​യ പി​ന്തു​ണ​യെ അ​ലി അ​ബ്​​ദു​ല്ല പ്ര​ശം​സി​ച്ചു. ഡെ​പ്യൂ​ട്ടി മേ​ധാ​വി ബ്രി​ഗേ​ഡി​യ​ര്‍ അ​ബ്​​ദു​ല്ല ഖ​മീ​സ് അ​ല്‍ ഹ​ദീ​ദി, ല​ഫ്റ്റ​ന​ൻ​റ് കേ​ണ​ല്‍ യൂ​സ​ഫ് അ​ബ്​​ദു​ല്ല അ​ല്‍ ത​നൈ​ജി തു​ട​ങ്ങി വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും സം​ബ​ന്ധി​ച്ചു. സു​വ​ര്‍ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ച​വ​ര്‍ക്ക് പ്ര​ശ​സ്തി​ഫ​ല​ക​വും സാ​ക്ഷ്യ​പ​ത്ര​വും ച​ട​ങ്ങി​ല്‍ വി​ത​ര​ണം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:golden jubilee
News Summary - Tribute to those who celebrated the Golden Jubilee
Next Story