Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷൂട്ടിങ്ങ്...

ഷൂട്ടിങ്ങ് ചാമ്പ്യന്‍ഷിപ്പ് വിജയികള്‍ക്ക് ആദരവ്

text_fields
bookmark_border
ഷൂട്ടിങ്ങ് ചാമ്പ്യന്‍ഷിപ്പ് വിജയികള്‍ക്ക് ആദരവ്
cancel
camera_alt

കമാന്‍ഡേഴ്സ് ഷൂട്ടിങ്​ ചാമ്പ്യന്‍ഷിപ്പ് വിജയികള്‍

Listen to this Article

റാസല്‍ഖൈമ: കമാന്‍ഡേഴ്സ് ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പ് വിജയികളെ ആദരിച്ച് റാക് ആഭ്യന്തര മന്ത്രാലയം. മീഡിയ സെന്‍റര്‍ ഹാളില്‍ നടന്ന റാക് പൊലീസ് ആക്ടിങ് കമാന്‍ഡര്‍ മേധാവി ബ്രിഗേഡിയര്‍ ജനറല്‍ അബ്ദുല്ല ഖമീസ് അല്‍ ഹദീദി വിജയികള്‍ക്ക് ഉപഹാരങ്ങള്‍ വിതരണം ചെയ്തു. മികച്ച പ്രതിഭകള്‍ തമ്മിലുള്ള മല്‍സരമാണ് നടന്നതെന്ന് അബ്ദുല്ല ഖമീസ് പറഞ്ഞു. വ്യക്തി-വകുപ്പ് തല മല്‍സരങ്ങളാണ് നടന്നത്. പൊലീസ്, സിവില്‍ ഡിഫന്‍സ്, റിസോഴ്സ് ആന്‍റ് സപ്പോര്‍ട്ട് സര്‍വീസസ് ഉദ്യോഗസ്ഥരും അംഗങ്ങളുമാണ് മല്‍സരത്തില്‍ പങ്കെടുത്തത്. ദുബൈ പൊലീസ് ഓഫീസേഴ്സ് ക്ലബില്‍ നടന്ന വിസ പൊലീസ് ലീഡേഴ്സ് ചാമ്പ്യന്‍ഷിപ്പില്‍ വിജയിച്ച റാക് പൊലീസ് ഫുട്ബാള്‍ ടീമിനെയും ചടങ്ങില്‍ ആദരിച്ചു. വകുപ്പ് മേധാവികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.

Show Full Article
TAGS:championship
News Summary - Tribute to the winners of the shooting championship
Next Story