Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅൽ മുറഖബാത്​ സ്​റ്റേഷൻ...

അൽ മുറഖബാത്​ സ്​റ്റേഷൻ ഉദ്യോഗസ്ഥർക്ക്​ ആദരം

text_fields
bookmark_border
അൽ മുറഖബാത്​ സ്​റ്റേഷൻ ഉദ്യോഗസ്ഥർക്ക്​ ആദരം
cancel
camera_alt

വേഗത്തിൽ ഇടപെട്ട ഉദ്യോഗസ്​ഥരെ ദുബൈ പൊലീസ്​ ആദരിക്കുന്നു 

ദുബൈ: കഴിഞ്ഞ വർഷം ദുബൈ പൊലീസിൽ ഏറ്റവും വേഗത്തിൽ പ്രതികരിച്ചതിനുള്ള ആദരം പട്രോൾ 512 വിഭാഗത്തിലെ അൽ മുറഖബാത്​ പൊലീസ്​ സ്​റ്റേഷൻ ഉദ്യോഗസ്​ഥർ ഏറ്റുവാങ്ങി.

ഒരുമിനിറ്റും 17 സെക്കൻഡുമാണ്​ അടിയന്തര സാഹചര്യത്തിൽ പ്രതികരിക്കാൻ ഈ വിഭാഗം എടുത്തത്​. സാധാരണ രണ്ടു മിനിറ്റും 48 സെക്കൻഡുമാണ്​ ഇടപെടാൻ എട​ുക്കാവുന്ന സമയം. 2020ലെ വേഗത്തിലുള്ള പ്രതികരണത്തിന്​ ഉദ്യോഗസ്​ഥരെ​ ദുബൈ പൊലീസ്​ കമാൻഡർ ഇൻ ചീഫ്​ ലഫ്​. ജനറൽ അബ്​ദുല്ല ഖലീഫ അൽ മാരി ആദരിച്ചു. സ്​റ്റേഷനിലെ ഉദ്യോഗസ്​ഥർ പരിശ്രമത്തെയും നേട്ടത്തെയും കമാൻഡർ ഇൻ ചീഫ്​ അഭിനന്ദിച്ചു.

അടിയന്തര സന്ദർഭങ്ങളിലും കുറ്റകൃത്യങ്ങൾ സംഭവിച്ചാലും ഏറ്റവും വേഗത്തിൽ ഇടപെടുന്ന പൊലീസി​െൻറ ശ്രദ്ധയാണിത്​ അടയാളപ്പെടുത്തുന്നത്​. ദുബൈയെ ജീവിക്കാനും ജോലിചെയ്യാനും സന്ദർശിക്കാനും ലോകത്തെ ഏറ്റവും മികച്ച സ്​ഥലമാക്കുന്നതിന്​ ഇത്​ സഹായിക്കും -അദ്ദേഹം പറഞ്ഞു. എമിറേറ്റി​​െൻറ സുരക്ഷ ഉറപ്പാക്കാൻ​ കൂടുതൽ കാര്യക്ഷമമായും ഫലപ്രദമായും ഇടപെടുന്നത്​ തുടരാൻ അദ്ദേഹം ഉദ്യോഗസ്​ഥരോട്​ ആവശ്യപ്പെട്ടു.

സ്​റ്റേഷനിലെ ഉദ്യോഗസ്​ഥരുടെ പരിശ്രമത്തി​െൻറ ഫലമാണ്​ നേട്ടമെന്ന്​ ബ്രിഡേഗിയർ അലി ഗാനിം പറഞ്ഞു.ബഹുമതി നൽകിയ പൊലീസ് വകുപ്പിനും കമാൻഡർ ഇൻ ചീഫിനും ഉദ്യോഗസ്​ഥൻ നന്ദി പറഞ്ഞു. ഭാവിയിൽ കൂടുതൽ മികച്ച രീതിയിൽ ഇടപെടാനുള്ള പ്രചോദനമാണിതെന്നും അവർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Al Muraqqabat Station Officers
News Summary - Tribute to Al Muraqqabat Station Officers
Next Story