ട്രയാത്ത് ലണിൽ കരുത്തുകാട്ടി വനിതകൾ
text_fieldsദുബൈ: വനിതകളുടെ പങ്കാളിത്തംകൊണ്ട് വൻ ലോക ശ്രദ്ധ നേടി ദുബൈ വിമൻസ് ട്രയാത്ത് ലൺ (ഡി.ഡബ്ല്യൂ.ടി). ദുബൈ സ്പോർട്സ് കൗൺസിലിന്റെ സഹകരണത്തോടെ ഞായറാഴ്ച ദുബൈ എസ്റ്റാബ്ലിഷ്മെന്റ് ജുമൈറ ബീച്ചിൽ സംഘടിപ്പിച്ച ട്രയാത്ത്ലണിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള 400 വനിതകൾ പങ്കെടുത്തു. ഓട്ടം, സൈക്ലിങ്, നീന്തൽ എന്നീ ചലഞ്ചുകൾ ചേർന്നതായിരുന്നു ട്രയാത്ത് ലൺ. സ്പ്രിന്റ്, സൂപ്പർ സ്പ്രിന്റ്, ഒളിമ്പിക് എന്നീ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നത്.
തുടക്കക്കാരായ അത്ലറ്റുകളെ ലക്ഷ്യമിട്ടാണ് സൂപ്പർ സ്പ്രിന്റ് കാറ്റഗറി. ഇതിൽ പങ്കെടുക്കുന്നവർക്കായി 400 മീറ്റർ നീന്തൽ, 2.5 കിലോമീറ്റർ ഓട്ടം, 10 കിലോമീറ്റർ സൈക്ലിങ് എന്നിവയായിരുന്നു ചലഞ്ച്. 750 മീറ്റർ നീന്തൽ, 20 കിലോമീറ്റർ സൈക്ലിങ്, അഞ്ചു കിലോമീറ്റർ ഓട്ടം എന്നീ ചലഞ്ചുകൾ ഉൾക്കൊള്ളുന്നതാണ് സ്പ്രിന്റ് വിഭാഗം. ഒളിമ്പിക് നിലവാരത്തിലുള്ള മത്സരാർഥികൾക്കായി 1.5 കിലോമീറ്റർ നീന്തൽ, 40 കിലോമീറ്റർ സൈക്ലിങ്, 10 കിലോമീറ്റർ ഓട്ടം എന്നിവയാണ് സംഘടിപ്പിച്ചിരുന്നത്. യുവതികൾക്കൊപ്പം വയോധികരും ചലഞ്ചിൽ പങ്കെടുത്തിരുന്നു. വിജയിക്കുക എന്നതിനപ്പുറം പരിപാടിയിൽ പങ്കെടുത്ത് ഫിനിഷിങ് പോയന്റിൽ എത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇവന്റിൽ കൂടുതൽ പേരും പങ്കാളികളായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.