സഞ്ചാരികളേ ഇതിലേ ഇതിലേ... ഇന്ന് ലോക ടൂറിസ്റ്റ് ഗൈഡ് ദിനം നൂറു രാജ്യങ്ങൾ കറങ്ങുവാനുള്ള ഒരുക്കത്തിൽ ഒരു ചങ്ങാതിക്കൂട്ട്
text_fieldsദുബൈ: യു.എ.ഇയുടെ സമീപ രാജ്യങ്ങൾ സന്ദർശിക്കുക എന്നത് ഇവിടെ ബിസിനസ് നടത്തുന്ന ആളു കൾക്കിടയിൽ പുതുമയല്ല. വ്യവസായ വിപ്ലവം കത്തിക്കയറുന്ന ചൈനയിലോ ഏറെ എളുപ്പം പോകാ വുന്ന ജോർജിയ, അർമേനിയ എന്നിവിടങ്ങളിൽ ഒരിക്കലെങ്കിലും പോയവരും ഏറെയുണ്ടാവും. എ ന്നാൽ ദുബൈയിലെ യാത്രക്കൂട്ടുകാരായ മൂന്നു പേർ ഇതിനകം പോയത് 25 ലേറെ രാജ്യങ്ങൾ. ദുബൈയി ൽ ഷിപ്പിങ് കമ്പനി നടത്തുന്ന മിർഷാദ് മൂപ്പൻ, ദുബൈ എയർപോർട്ടിൽ ജോലി ചെയ്യുന്ന സമദ് അബ്ദുൽ, അൻവർ ഷൈൻ എന്നിവരാണ് ഈ സഞ്ചാരി ചങ്കുകൾ. ബിസിനസ് ആവശ്യാർഥവും വിനോദത്തിനും സന്ദർശിക്കുന്ന സ്ഥലങ്ങളുടെ വിശേഷങ്ങൾ മിർഷാദ് സുഹൃത്തും നാട്ടുകാരനുമായ സമദുമായി പങ്കുവെക്കുക പതിവായിരുന്നു. അതിൽ ആവേശം കൊണ്ടാണ് സമദും ഒരുനാൾ ഇറങ്ങിത്തിരിച്ചത്. കൂടെ ജോലി ചെയ്യുന്ന സമാനചിന്താഗതിക്കാരനായ തിരുവനന്തപുരം സ്വദേശി അൻവറിനെയും ഒപ്പം കൂട്ടി.
മലപ്പുറം തിരൂർ സ്വദേശിയായ മിർഷാദ് ഇതിനോടകം 28 രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. ജി.സി.സി രാജ്യങ്ങളിലും ചൈന പോലുള്ള ഏഷ്യൻ രാജ്യങ്ങളിലും ജോലി സംബന്ധമായ യാത്രകളാണ് എന്നതൊഴിച്ചാൽ ബാക്കിയുള്ളതൊക്കെ നാടുകൾ കാണുവാനുള്ള അടങ്ങാത്ത ആഗ്രഹം ഒന്ന് കൊണ്ട് മാത്രം പോയതാണ്. ചുരുങ്ങിയത് 100 രാജ്യങ്ങളെങ്കിലും കാണണം എന്നതാണ് മനസിലെ മോഹം. സമദ് അബ്ദുൽ മൂന്ന് വർഷം മുമ്പാണ് യാത്രകൾക്ക് തുടക്കമിട്ടത്. വീട്ടുകാരുടെ ഭയം മൂലം നാട്ടിലുള്ളപ്പോൾ യാത്രകൾക്കൊന്നും അനുവാദം ലഭിക്കാതിരുന്ന ഇദ്ദേഹം ദുബൈയിൽ എത്തിയപ്പോൾ കിട്ടിയ സ്വാതന്ത്ര്യം ശരിക്കുമങ്ങ് ഉപയോഗപ്പെടുത്തുകയായിരുന്നു.
23 രാജ്യങ്ങൾ തെൻറ പട്ടികയിൽ എഴുതിച്ചേർത്ത സമദ് അയർലൻഡ് സന്ദർശിക്കാനായി ബാഗ് ഒരുക്കുന്ന തിരക്കിലാണ്. 26 രാജ്യങ്ങൾ സന്ദർശിച്ച അൻവർ ഷൈൻ ഈ വർഷാരംഭത്തിൽ തന്നെ തായ്വാൻ, ഫിലിപ്പൈൻസ്, റൊമാനിയ എന്നിവിടങ്ങൾ കറങ്ങിയതിെൻറ ആവേശത്തിലാണ്. ഒന്നിച്ചു നടത്തിയവയിൽ മറക്കാനാവാത്തത് ഇറ്റലി യാത്രയാണെന്ന് മൂവരും ഒരേ സ്വരത്തിൽ പങ്കുവെക്കുന്നു. മിർഷാദിെൻറ കുടുംബവും പങ്കുചേർന്ന ഈ യാത്രയിൽ അതിരാവിലെ വത്തിക്കാനിൽ നിന്ന് കാർ ഡ്രൈവ് ചെയ്തു പിസ, ഫ്ലോറൻസിയ വഴി വെനീസിലേക്കുള്ള 1200 കിലോമീറ്റർ റോഡ് യാത്ര ഒരിക്കലും മായാത്ത കാഴ്ച്ചവിരുന്നാണ് സമ്മാനിച്ചത്.
ക്രൊയേഷ്യൻ പര്യടനത്തിൽ അവിടുത്തെ ജനങ്ങളിൽ നിന്ന് അനുഭവിച്ചറിഞ്ഞ ആതിഥ്യമര്യാദകൾ എടുത്തു പറയേണ്ടതാണെന്നു ഇവർ സാക്ഷ്യപ്പെടുത്തുന്നു. നോർവെയും ന്യൂസിലാൻഡും പോകാൻ തയാറെടുക്കുന്ന ഈ സംഘം മറ്റു സഞ്ചാരപ്രേമികളെയും തങ്ങളുടെ കൂടെ യാത്രചെയ്യാൻ പ്രേരിപ്പിക്കുന്നുണ്ട്. സഞ്ചാരി എന്ന പ്രമുഖ യാത്രാ ഗ്രൂപ്പിലെ സജീവ അംഗങ്ങളുമാണ് ഇവർ. കടമ്പകൾ ഏറെയുള്ള നോർത്ത് പോളിലേക്കുള്ള ഒരു സാഹസികയാത്രയാണ് മൂവരുടെയും അടുത്ത സംയുക്ത ലക്ഷ്യം. അതിനായുള്ള പ്രയത്നങ്ങൾ ഇപ്പോഴേ തുടങ്ങിക്കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
