കുടുംബമായി പാരിസ് യാത്ര; സമ്മാനപദ്ധതിയുമായി ജീപാസ്
text_fieldsദുബൈ: സുവർണജൂബിലി ആഘോഷിക്കുന്ന യു.എ.ഇക്കൊപ്പം വിശ്വസ്ത സേവനത്തിെൻറ 40 വർഷങ്ങൾ പൂർത്തിയാക്കുന്ന ജീപാസ്, ഉപഭോക്താക്കൾക്കായി ഒരുക്കിയ സമ്മാന പദ്ധതിക്ക് തുടക്കമായി. താരതമ്യേന മികച്ച വിലക്കുറവിൽ ലഭ്യമാക്കുന്ന ജീപാസിെൻറ ഉൽപന്നങ്ങൾ സ്വന്തമാക്കുന്നതിനൊപ്പം നാലംഗ കുടുംബത്തിന് പാരിസിലേക്ക് പറക്കാനുള്ള സുവർണാവസരമാണ് ഷോപ് ആൻഡ് വിൻ പദ്ധതിയിലുള്ളത്. ഒപ്പം കാഷ് പ്രൈസും മൂന്നര ലക്ഷം ദിർഹമിെൻറ സമ്മാനങ്ങളും സ്വന്തമാക്കാൻ അവസരമുണ്ട്. ഓരോ 100 ദിർഹം പർച്ചേസ് നടത്തുന്നവർക്കും ഷോപ് ആൻഡ് വിൻ സമ്മാനപദ്ധതിയിൽ പങ്കെടുക്കാം. പ്രതിദിന നറുക്കെടുപ്പിലൂടെ 500 മുതൽ 1000 വരെ ദിർഹവും ജീപാസ് ഉൽപന്നങ്ങളും നേടാനാകും.
പർച്ചേസ് നടത്തിയ ഇൻവോയിസിെൻറ ചിത്രം വാട്സ്ആപ് ചെയ്ത് സമ്മാനപദ്ധതിയിൽ പങ്കെടുക്കാം. നേരിട്ടുള്ള പർച്ചേസിന് പുറമെ ഇ-കോമേഴ്സ് വഴി ഷോപ് ചെയ്തും പദ്ധതിയിൽ ഭാഗമാകാവുന്നതാണ്. വിജയികളുടെ പേരുവിവരങ്ങൾ വിവിധ മാധ്യമങ്ങളിലും ജീപാസ് സോഷ്യൽ മീഡിയ പേജുകളിലും പ്രസിദ്ധപ്പെടുത്തും. യു.എ.ഇയിലുടനീളമുള്ള സൂപ്പർ-ഹൈപ്പർ മാർക്കറ്റുകൾ, സുഖുകൾ, ഷോപ്പിങ് മാളുകൾ എന്നിവിടങ്ങളിൽ ജീപാസ് ഉൽപന്നങ്ങൾ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
