സമൂഹമാധ്യമങ്ങളിലെ യാത്ര പറച്ചിൽ; മോഷ്ടാക്കള്‍ക്ക് അവസരം ഒരുക്കലെന്ന്
text_fieldsറാസല്‍ഖൈമ: താമസ സ്ഥലങ്ങള്‍ പൂട്ടി യാത്രക്കൊരുങ്ങുന്നവര്‍ മോഷണ സാധ്യതകളില്ലെന്ന് ഉറപ്പുവരുത്തണമെന്ന് റാക് മീഡിയ ആൻഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ആക്ടിങ് ഡയറക്ടര്‍ കേണല്‍ ഹമദ് അബ്ദുല്ല അല്‍ അവാദി പറഞ്ഞു.
യാത്രപോകുന്ന വിവരം സമൂഹമാധ്യമങ്ങളില്‍ പരസ്യപ്പെടുത്താതിരിക്കുക, സെന്‍സര്‍ ലൈറ്റിങ് സംവിധാനങ്ങള്‍ ഉപയോഗിക്കുക, താമസസ്ഥലം നിരീക്ഷിക്കാന്‍ രഹസ്യ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുക, ഇടക്കുള്ള പരിശോധനക്ക് വിശ്വസ്തരെ ഏര്‍പ്പാട് ചെയ്യുക, പാചക വാതക സിലിണ്ടറുകളുടെ വാല്‍വുകള്‍ പൂട്ടി സുരക്ഷിതമാക്കുക, കാറുകള്‍ സുരക്ഷിതയിടങ്ങളില്‍ പാര്‍ക്ക് ചെയ്യുക തുടങ്ങിയ നിർദേശങ്ങളും അധികൃതര്‍ മുന്നോട്ടുവെക്കുന്നു.
ഓരോ വ്യക്തിയും സാമൂഹിക ഉത്തരവാദിത്ത നിര്‍വഹണത്തിന് തയാറാകണമെന്നും സുരക്ഷ നിലനിര്‍ത്തുന്നതിന് പൊലീസും സുരക്ഷാ ഏജന്‍സികളുമായി സഹകരിക്കണമെന്നും റാക് പൊലീസ് പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു. സമൂഹ സേവനത്തിന് റാക് പൊലീസ് 24 മണിക്കൂറും സേവന സന്നദ്ധരാണെന്നും സംശയകരമായ സാഹചര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്നവര്‍ 999 നമ്പറില്‍ അറിയിക്കണമെന്നും അധികൃതര്‍ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

