Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightട്രാ​വ​ല്‍ഷോ​പ്പ്...

ട്രാ​വ​ല്‍ഷോ​പ്പ് ആ​ദ്യ​ശാ​ഖ ദു​ബൈ​യി​ൽ തു​റ​ന്നു

text_fields
bookmark_border
ട്രാ​വ​ല്‍ഷോ​പ്പ് ആ​ദ്യ​ശാ​ഖ ദു​ബൈ​യി​ൽ തു​റ​ന്നു
cancel

ദു​ബൈ: ​പ്ര​മു​ഖ ട്രാ​വ​ല്‍ ആ​ന്‍ഡ് ടൂ​റി​സം സ്ഥാ​പ​ന​മാ​യ അ​രൂ​ഹ ട്രാ​വ​ല്‍സി​െ​ൻ​റ ബ​ജ​റ്റ് ട്രാ​വ​ല്‍ ഒ ൗ​ട്ട്​​ല​റ്റാ​യ ട്രാ​വ​ൽ​ഷോ​പ്പി​െ​ൻ​റ ആ​ദ്യ ശാ​ഖ ദു​ബൈ​യി​ല്‍ തു​റ
​ന്നു. ദേ​ര ഫി​ഷ് റൗ​ണ്ട് എ​ബൗ​ട്ടി ​ന് സ​മീ​പ​ത്തെ ശാ​ഖ റീ​ജ​ൻ​സി ഗ്രൂ​പ്പ്​ ചെ​യ​ർ​മാ​ൻ ഷം​സു​ദ്ദീ​ൻ ബി​ൻ മു​ഹ്​​യു​ദ്ദീ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. അ​ഡ്വ. അ​ബ്ദു​ല്‍ ക​രീം അ​ഹ​മ്മ​ദ് ബി​ന്‍ ഈ​ദ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. അ​രൂ​ഹ ഗ്രൂ​പ്പ് എം​ഡി​മാ​രാ​യ റാ​ശി​ദ് അ​ബ്ബാ​സ്, പി​ടി സെ​യ്ത് അ​മീ​ന്‍, ട്രാ​വ​ല്‍ ഷോ​പ്പ് ജി​എം ടി​എം സ​ബീ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. അ​രൂ​ഹ ട്രാ​വ​ല്‍സി​ന്റെ പ​ത്താം വാ​ര്‍ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് ബ​ജ​റ്റ് ട്രാ​വ​ല്‍ എ​ന്ന ആ​ശ​യം ന​ട​പ്പാ​ക്കു​ന്ന​ത്.
ബ​ജ​റ്റ് ടൂ​ര്‍പാ​ക്കേ​ജു​ക​ള്‍, കു​റ​ഞ്ഞ നി​ര​ക്കി​ല്‍ ടി​ക്ക​റ്റു​ക​ള്‍ എ​ന്നീ സേ​വ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കു​ക​യാ​ണ് ട്രാ​വ​ല്‍ ഷോ​പ്പി​െ​ൻ​റ ല​ക്ഷ്യം. ഇ​തി​നാ​യി ലേ​ബ​ര്‍ക്യാ​മ്പു​ക​ള്‍, ഷോ​പ്പി​ങ് കേ​ന്ദ്ര​ങ്ങ​ള്‍ എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ച് യു.എ.​ഇ​യി​ലു​ട​നീ​ളം ബ​ജ​റ്റ് ട്രാ​വ​ല്‍ ശാ​ഖ​ക​ള്‍ തു​റ​ക്കും. ഒാ​ൺ​ലൈ​ൻ വെ​ബ്​​സൈ​റ്റു​ക​ൾ മു​ഖേ​ന മാ​ത്രം ല​ഭി​ക്കു​ന്ന കു​റ​ഞ്ഞ നി​ര​ക്കി​ലെ ടി​ക്ക​റ്റു​ക​ളും ഒാ​ഫ​റു​ക​ളും സാ​ധാ​ര​ണ​ക്കാ​ർ​ക്കു കൂ​ടി ല​ഭ്യ​മാ​ക്കു​വാ​ൻ ട്രാ​വ​ൽ ഷോ​പ്പി​നു ക​ഴി​യും. വി​വ​ര​ങ്ങ​ൾ​ക്ക്​: 04 2951343

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newstravel shop
News Summary - travel shop-uae-uae news
Next Story