Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_right'ആ​ക്​​ച്വ​ൽ' ആ​ഘോ​ഷം...

'ആ​ക്​​ച്വ​ൽ' ആ​ഘോ​ഷം പോ​ലെ 'വെ​ർ​ച്വ​ൽ ഓണം

text_fields
bookmark_border
aswin
cancel

എ​ല്ലാ ആ​ഘോ​ഷ​ങ്ങ​ളെ​യും ഹൃ​ദ​യ​ത്തി​ൽ സ്വീ​ക​രി​ക്ക​ലാ​ണ്​ പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ രീ​തി. ഓ​ണ​വും ക്രി​സ്​​തു​മ​സും പെ​രു​ന്നാ​ളും വി​ഷു​വു​മെ​ല്ലാം അ​ടി​ച്ചു​പൊ​ളി​ച്ച്​ ആ​ഘോ​ഷി​ക്കും. സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളു​ടെ വ​ര​വോ​ടെ 'ആ​ക്​​ച്വ​ൽ' ആ​ഘോ​ഷം പോ​ലെ 'വെ​ർ​ച്വ​ൽ' ആ​ഘോ​ഷ​വും പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക്​ പ്ര​ധാ​ന​മാ​ണ്. ഫേ​സ്​​ബു​ക്കി​ലും യൂ​ട്യൂ​ബി​ലും ഇ​ൻ​സ്​​റ്റ​യി​ലും ടി​ക്​​ടോ​ക്കി​ലും ഒ​ക്കെ​യാ​യി ആ​ഘോ​ഷ​ദി​വ​സ​ങ്ങ​ളി​ൽ ഒ​രു പോ​സ്​​റ്റെ​ങ്കി​ലും ഇ​ടാ​ത്ത​വ​ർ കു​റ​വാ​യി​രി​ക്കും. ദു​ബൈ​യി​ലെ ത​ങ്ങ​ളു​ടെ ആ​ഘോ​ഷം പ​ക​ർ​ത്തി ലോ​ക​ത്തി​ന്​ എ​ത്തി​ച്ചു​ന​ൽ​കു​ന്ന സോ​ഷ്യ​ൽ മീ​ഡി​യ താ​ര​ങ്ങ​ളി​ൽ മ​ല​യാ​ളി​ക്ക്​ സു​പ​രി​ചി​ത​രാ​യ ര​ണ്ട്​ പേ​രാ​ണ്​ അ​ശ്വി​നും അ​മ്മു​വും. ഇ​വ​രു​ടെ Travel Kicks Aswin എ​ന്ന യൂ​ട്യൂ​ബ്​ ചാ​ന​ലി​ലൂ​ടെ ദു​ബൈ​യി​ലെ ആ​ഘോ​ഷ​ങ്ങ​ളെ​ല്ലാം മ​ല​യാ​ളി​ക​ളി​ലേ​ക്ക്​ എ​ത്താ​റു​ണ്ട്.

യാ​ത്ര അ​ടി​സ്​​ഥാ​ന​മാ​ക്കി​യാ​ണ്​ A fun journey through our life എ​ന്ന ടാ​ഗ്​​ലൈ​നി​ൽ ​ ചാ​ന​ൽ ആ​രം​ഭി​ച്ച​ത്. ധാ​രാ​ളം യാ​ത്ര ചെ​യ്യാ​റു​ള്ള ഇ​രു​വ​രും 2019ൽ ​ന​ട​ത്തി​യ ജോ​ർ​ജി​യ യാ​ത്ര​യാ​ണ്​ ​ നി​മി​ത്ത​മാ​യ​ത്. യാ​ത്ര​ക്കി​ട​യി​ൽ പ​ക​ർ​ത്തി​യ വി​ഡി​യോ​സ്​ ഉ​പ​യോ​ഗി​ച്ച്​ ചാ​ന​ൽ തു​ട​ങ്ങാ​മെ​ന്ന ആ​ശ​യം കൂ​ട്ടു​കാ​രാ​ണ്​ പ​ങ്കു​വെ​ച്ച​ത്. ആ​ദ്യ വി​ഡി​യോ ത​ന്നെ സ്വീ​ക​രി​ക്ക​പ്പെ​ട്ട​പ്പോ​ൾ യാ​ത്ര, ലൈ​ഫ്​ സ്​​റ്റൈ​ൽ വി​ഡി​യോ​ക​ൾ കൂ​ടു​ത​ൽ ചെ​യ്യാ​ൻ പ്ര​ചോ​ദ​ന​മാ​യി. പി​ന്നീ​ട്​ സ​മ​യം കി​ട്ടു​േ​മ്പാ​ഴെ​ല്ലാം വി​ഡി​യോ​സ്​ ചെ​യ്​​തു. പ​തി​യെ​പ്പ​തി​യെ കാ​ഴ്​​ച​ക്കാ​രും സ​ബ്​​സ്​​​ക്രൈ​ബേ​ഴ്​​സും കൂ​ടി. സ്​​നേ​ഹ​വും സ​ന്തോ​ഷ​വും പ​ക​രു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്​ വ്ലോ​ഗി​ങ്​ ചെ​യ്യു​ന്ന​തെ​ന്ന്​ ഇ​രു​വ​രും പ​റ​യു​ന്നു.

ചാ​ന​ൽ തു​ട​ങ്ങി ര​ണ്ടു​വ​ർ​ഷ​ത്തി​ന​കം ത​ന്നെ നാ​ലു​കോ​ടി​യി​ലേ​റെ കാ​ഴ്​​ച​ക്കാ​രെ ആ​ക​ർ​ഷി​ക്കാ​ൻ ക​ഴി​ഞ്ഞു. കു​ടും​ബ​ജീ​വി​ത​ത്തി​ലെ കൊ​ച്ചു​കൊ​ച്ചു ത​മാ​ശ​ക​ളും അ​നു​ഭ​വ​ങ്ങ​ളും മു​ത​ൽ ആ​ഘോ​ഷ​ങ്ങ​ളും റ​മ​ദാ​ൻ വ്ര​ത​വു​മെ​ല്ലാം ഇ​തി​ന​കം ഉ​ള്ള​ട​ക്ക​മാ​യി വ​ന്നി​ട്ടു​ണ്ട്. ദു​ബൈ​യി​ലെ ക​ഴി​ഞ്ഞ ര​ണ്ട്​ വ​ർ​ഷ​ത്തെ ഇ​വ​രു​ടെ ഓ​ണാ​ഘോ​ഷം പ്രേ​ക്ഷ​ക​ർ ക​ണ്ട​താ​ണ്. കോ​വി​ഡി​നി​ട​യി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ഇ​രു​വ​രും മാ​ത്ര​മാ​യാ​ണ്​ ആ​ഘോ​ഷി​ച്ച​തെ​ങ്കി​ൽ, ഇ​ത്ത​വ​ണ കൂ​ട്ടു​കാ​ർ​ക്കൊ​പ്പം ഗ്രാ​ൻ​ഡാ​യി കൊ​ണ്ടാ​നാ​ണ്​ തീ​രു​മാ​നം. തി​രു​വോ​ണ​ത്തി​ന്​ മു​മ്പ്​ ത​ന്നെ ഇ​ത്ത​വ​ണ ​യൂ​ടൂ​ബ്​ ഓ​ണം Travel Kicks Aswin ചാ​ന​ലി​ൽ റി​ലീ​സാ​കും. 2010മു​ത​ൽ ദു​ബൈ​യി​ൽ ക​ഴി​യു​ന്ന തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി അ​ശ്വി​ന്​ കൂ​ട്ടാ​യി എ​റ​ണാ​കു​ളം​കാ​രി ജി​നി​ത എ​ന്ന അ​മ്മു വ​രു​ന്ന​ത്​ 2014ഓ​ടെ​യാ​ണ്. ലോ​കം മു​ഴു​വ​ൻ സ്​​നേ​ഹം നി​റ​യ​​ട്ടെ എ​ന്നാ​ശി​ക്കു​ന്ന ഈ ​ദ​മ്പ​തി​ക​ൾ, ലോ​ക മ​ല​യാ​ളി​ക​ൾ​ക്ക്​ സ​ന്തോ​ഷം നി​റ​ഞ്ഞ ഓ​ണം ആ​ശം​സി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uaeemarat beatsTravel Kicks Aswin
News Summary - Travel Kicks Aswin​'s Virtual onam
Next Story