Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈ വിസിറ്റിങ്​...

ദുബൈ വിസിറ്റിങ്​ വിസയുമായെത്തിയവർക്ക്​ കോഴിക്കോട്​ വിമാനത്താവളത്തിൽ യാത്രാ അനുമതി നിഷേധിച്ചു

text_fields
bookmark_border
ദുബൈ വിസിറ്റിങ്​ വിസയുമായെത്തിയവർക്ക്​ കോഴിക്കോട്​ വിമാനത്താവളത്തിൽ യാത്രാ അനുമതി നിഷേധിച്ചു
cancel

ദുബൈ: യു.എ.ഇയിലേക്കുള്ള സന്ദർശക വിസയുമായി യാത്ര ചെയ്യാനെത്തിയ മലയാളികൾക്ക്​​ വിമാനം പുറപ്പെടുന്നതിന്​ തൊട്ടുമുൻപ്​ യാത്രാ അനുമതി ​നിഷേധിച്ചു. ചൊവ്വാഴ്​ച രാത്രി കോഴിക്കോട്​ വിമാനത്താവളത്തിലാണ്​ സംഭവം. എമി​ഗ്രേഷൻ നടപടികൾ പൂർത്തിയാക്കി ബോർഡിങ്​ പാസുമായി വെയിറ്റിങ്​ ലോഞ്ചിലെത്തിയ ശേഷമാണ്​ ഇവരെ തിരിച്ചിറക്കിയത്​.

ദുബൈയിലെ മാതാപിതാക്കളുടെ അടുക്കലേക്ക്​ മടങ്ങിപ്പോകാനൊരുങ്ങിയ കാസർകോട്​ സ്വദേശി ഡോ. മുബാറഖി​െൻറ മകൻ നിഹാൽ, ഭർത്താവി​െൻറ അടുക്കലേക്ക്​ മടങ്ങിയ തൃശൂർ സ്വദേശിയായ ഫാർമസിസ്​റ്റ്​ ഷംന കാസിമിനുമാണ്​​ അനുമതി നിഷേധിച്ചത്​. വിസിറ്റിങ്​ വിസക്കാർക്ക്​ യാത്ര ചെയ്യാൻ ഇന്ത്യൻ സർക്കാർ അനുമതി നൽകിയിട്ടില്ലെന്ന്​ ചൂണ്ടിക്കാണിച്ചാണ്​ ഇവരെ വിലക്കിയത്​. സന്ദർശക​ വിസക്കാർക്ക്​ യാത്ര ചെയ്യാൻ യു.എ.ഇ അനുമതി നൽകിയിട്ടുണ്ടെന്ന്​ ഇവർ പറഞ്ഞെങ്കിലും വിമാനത്താവളത്തിലെ എമിഗ്രേഷൻ അധികൃതർ കനിഞ്ഞില്ല. ഇവരെ കൊണ്ടുപോകാൻ തയാ​റാണെന്ന്​ ​ൈഫ്ല ദുബൈ എയർലൈൻ അറിയിച്ചെങ്കിലും കാര്യമുണ്ടായില്ല.

ചൊവ്വാഴ്​ച രാത്രി 9.30നായിരുന്നു വിമാനം. കോവിഡ്​ പരിശോധന പൂർത്തിയാക്കിയതി​െൻറ സർട്ടിഫിക്കറ്റുമായാണ്​ ഇവർ വിമാനത്താവളത്തിൽ എത്തിയത്​. വിസിറ്റിങ്​ വിസക്കാർക്ക്​ ഇൻഷ്വറൻസ്​ വേണമെന്ന നിബന്ധനയുള്ളതിനാൽ ഇൻഷ്വറൻസും എടുത്തിരുന്നു. എമി​ഗ്രേഷനിലെത്തിയപ്പോൾ ഉദ്യോഗസ്​ഥർ സന്ദർശക വിസക്കാരുടെ കാര്യത്തിൽ സംശയം പറഞ്ഞു. എന്നാൽ, പിന്നീട്​ ക്ലിയറൻസ്​ നൽകി. വിമാനത്തിലേക്ക്​ കയാറാൻ സമയമായപ്പോഴാണ്​​ എമിഗ്രേഷൻ അധികൃതർ എത്തി തടഞ്ഞത്​. ഇവർക്കൊപ്പമുണ്ടായിരുന്ന റസിഡൻറ്​ വിസക്കാരെ യാത്ര ചെയ്യാൻ അനുവദിക്കുകയും ചെയ്​തു.



ഇന്ത്യയിൽ നിന്ന്​ യാ​ത്രാ അനുമതി ഇല്ലാത്തതിനാൽ കഴിഞ്ഞ ദിവസം മലയാളികളായ സഹോദരങ്ങൾ അമേരിക്ക വഴി ദുബൈയിലേക്ക്​ യാത്ര ചെയ്​തിരുന്നു.

കഴിഞ്ഞ ദിവസം മുതലാണ്​ ദുബൈയിലേക്ക്​ ഇന്ത്യയിൽ നിന്നുള്ള സന്ദർശക വിസകൾ അനുവദിച്ച്​ തുടങ്ങിയത്​. എന്നാൽ, ഇന്ത്യയിലെ എമിഗ്രേഷൻ തടസങ്ങൾ മൂലം ഇവർക്ക്​ യാത്ര ചെയ്യാൻ കഴിയുന്നില്ലെന്നാണ്​ ആരോപണം. അതേസമയം, ഇൗ വിഷയത്തിൽ നടപടി ആവശ്യപ്പെട്ട്​ യു.എ.ഇയിലെ സ്​മാർട്ട്​ ട്രാവൽസ് എം.ഡി അഫി അഹ്​മദ്​ ഇന്ത്യൻ അംബാസിഡർക്ക്​​ ഇ- മെയിൽ അയച്ചു. 250ഓളം പേർ വിസിറ്റിങ്​ വിസ എടുത്തിട്ടുണ്ടെന്നും ഇവർക്ക്​ മടങ്ങിയെത്താൻ അനുമതി ലഭിക്കുന്നതിനായി ഇടപെടണമെന്നും കത്തിൽ ചൂണ്ടിക്കാണിച്ചു.

ഉടൻ അനുമതി ലഭിക്കുമെന്ന്​ പ്രതീക്ഷ -പവൻ കപൂർ

ദുബൈ: ദുബൈയിലേക്ക്​ പുതിയ വിസക്കാർക്ക്​ ഇന്ത്യയിൽ നിന്ന്​ ഉടൻ അനുമതി ലഭിക്കുമെന്നാണ്​ പ്രതീക്ഷയെന്ന്​ ഇന്ത്യൻ അംബാസഡർ പവൻ കപൂർ പറഞ്ഞു. ഇൗ വിഷയം കേന്ദ്രസർക്കാരി​െൻറ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം ട്വിറ്ററിൽ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:calicut airportdubai visiting visatravel denied
Next Story