ട്രാവൽ ആൻഡ് ടൂറിസം: യു.എ.ഇ ആദ്യ 20ൽ
text_fieldsദുബൈ: ട്രാവൽ ആൻഡ് ടൂറിസം മേഖലയിൽ യു.എ.ഇ ലോകത്ത് ആദ്യ 20ൽ ഇടംപിടിച്ചു. മിഡിൽ ഈസ്റ്റ്, അറേബ്യൻ മേഖലകളിൽ ഒന്നാം സ്ഥാനത്താണ്. ലോക സാമ്പത്തീക ഫോറത്തിെൻറയും വേൾഡ് കോംപറ്റീറ്റീവ്നെസ് ഇയർബുക്കിെൻറയും ഫെഡറൽ കോംബറ്റീറ്റീവ്നസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് സെൻററിെൻറയും ഏറ്റവും പുതിയി റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വിനോദ സഞ്ചാര മേഖലയിൽ യു.എ.ഇയിലെ സൗസര്യങ്ങളും സംവിധാനങ്ങളും റിപ്പോർട്ടിൽ എടുത്തുപറയുന്നുണ്ട്. കഴിഞ്ഞ വർഷങ്ങളായി സർക്കാർ നടപ്പാക്കിയ വിനോദ സഞ്ചാര നയങ്ങളുടെ വിജയം കൂടിയാണിത്.
അതേസമയം, ഏറ്റവും വലിയ കാർ റെൻറൽ കമ്പനികളുള്ള രാജ്യങ്ങളുടെ ഇൻഡക്സിൽ യു.എ.ഇ ഒന്നാമതാണ്. ടൂറിസം മേഖലയിലെ വികസനത്തിലും സ്ഥിരതയിലും ആറാം സ്ഥാനം. വിനോദ സഞ്ചാര മേഖലയിലെ അടിസ്ഥാന സൗകര്യത്തിെൻറ ഗുണനിലവാരത്തിെൻറ കാര്യത്തിൽ ഏഴാമത്. വിനോദസഞ്ചാരികളെ ആകർഷിക്കുന്ന തരത്തിൽ മാർക്കറ്റ് ചെയ്യുന്നതിൽ എട്ടാം സ്ഥാനം. ടൂറിസം വഴിയുള്ള വരുമാനക്കണക്ക് നോക്കിയാൽ ലോകത്ത് 17ാമത് യു.എ.ഇയുണ്ട്.
കഴിഞ്ഞ വർഷം മഹാമാരിക്കിടയിലും ടൂറിസം മേഖലയെ താങ്ങിനിർത്തുന്നതിനാവശ്യമായ നടപടികൾ യു.എ.ഇ കൈക്കൊണ്ടിരുന്നു. ആദ്യമായി ടൂറിസ്റ്റ് വിസകൾ അനുവദിച്ചതും വിനോദസഞ്ചാരികൾക്കായി വിമാനത്താവള വാതിലുകൾ തുറന്നിട്ടതും യു.എ.ഇയാണ്. തകർന്നുകൊണ്ടിരുന്ന വിനോദസഞ്ചാര മേഖലയെ താങ്ങിനിർത്തിയത് ഈ നടപടികളാണ്. ഇൻഡക്സിൽ യു.എ.ഇയുടെ കുതിച്ചുകയറ്റത്തിന് കാരണവും ഇൗ നടപടികളാണ്.
റിപ്പോർട്ട് പ്രകാരം 2020ലെ രണ്ടാം ക്വാർട്ടറുമായി താരതമ്യം ചെയ്യുേമ്പാൾ മൂന്നാം പാദത്തിൽ ടൂറിസം, ഹോട്ടൽ മേഖലയി 158.3 ശതമാനം ഉയർച്ചയാണ് ഉണ്ടായത്. മാർച്ച് മുതൽ ജൂൺ വരെ 13 ലക്ഷം അതിഥികൾ എത്തിയപ്പോൾ ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെത്തിയത് 33 ലക്ഷം പേരാണ്. ഈ കാലയളവിൽ ഹോട്ടൽ റൂമുകളുടെ എണ്ണം 1.35 ലക്ഷത്തിൽ നിന്ന് 1.6 ലക്ഷത്തിേലക്ക് ഉയർന്നു. വിനോദ സഞ്ചാരത്തെ പിടിച്ചു നിർത്താൻ യു.എ.ഇ ഫെഡറൽ സർക്കാരും വിവിധ എമിറേറ്റുകളിലെ ഭരണകൂടങ്ങളും നിരവധി പദ്ധതികളാണ് ആവിഷ്കരിച്ചത്. ആഭ്യന്തര ടൂറിസം പ്രോൽസാഹിപ്പിക്കുന്നതിന് രാഷ്ട്ര നേതാക്കൾ നേരിട്ടിറങ്ങിയിരുന്നു.
അതേസമയം, വിദേശ രാജ്യങ്ങളിലെ വിനോദസഞ്ചാരികളിലും യു.എ.ഇ, സൗദി പൗരൻമാർ ഏറെമുൻപിലാണ്. സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും സന്ദർശിക്കുന്നതിനോ വിനോദ സഞ്ചാരത്തിനോ ആയിരുന്നു അവരുടെ വിദേശ യാത്ര. യു.എ.ഇ പൗരൻമാർ മാലിദ്വീപ്, സ്വിറ്റ്സർലാൻഡ്, സിംഗപ്പൂർ, കാനഡ എന്നീരാജ്യങ്ങളിലേക്കാണ് കൂടുതലും പറക്കുന്നത്. സൗദി പൗരൻമാർ യു.എ.ഇ, ഈജിപ്ത്, മാലിദ്വീപ്, ഖത്തർ എന്നിവിടങ്ങളിലേക്കാണ് പോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

