മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ പുതിയ കടമ്പ
text_fieldsദുബൈ: മൃതദേഹങ്ങൾ ഇന്ത്യയിലേക്ക് വിമാനത്തിലയക്കുേമ്പാൾ നിർദിഷ്ട വിമാനത്താവളത്തിൽ എത്തുന്നതിന് 48 മണിക്കൂർ മുമ്പ് ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ ഹാജരാക്കി മുൻകൂർ അനുമതി വാങ്ങണമെന്ന് ഉത്തരവ്. അന്താരാഷ്ട്ര ആരോഗ്യ ചട്ടങ്ങളും ഇന്ത്യൻ വിമാന പൊതു ആരോഗ്യ ചട്ടങ്ങളും അനുസരിച്ചാണ് ഇൗ നിബന്ധനയെന്ന് ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങൾ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.
വിദേശത്ത് മരിക്കുന്ന പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തുന്നത് ദിവസങ്ങൾ വൈകിക്കുന്ന നിബന്ധനയാണിത്. കോഴിക്കോട് വിമാനത്താവളത്തിൽ മൃതദേഹം എത്തുന്നതിന് രണ്ടു ദിവസം മുമ്പ് മരണ സർട്ടിഫിക്കറ്റ് ഉൾപ്പെടെ നാലു സർട്ടിഫിക്കറ്റുകൾ ഹാജരാക്കണമെന്ന് കരിപ്പൂരിലെ ഹെൽത്ത് ഇൻസ്പെക്ടർ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. എംബാമിങ് സർട്ടിഫിക്കറ്റ്, ഇന്ത്യൻ എംബസിയിൽ നിന്നുള്ള നിരാക്ഷേപ പത്രം (എൻ.ഒ.സി), റദ്ദാക്കിയ പാസ്പോർട്ടിെൻറ പകർപ്പ് എന്നിവയാണ് 48 മണിക്കൂർ മുമ്പ് ഹാജരാക്കേണ്ട മറ്റു രേഖകൾ.
ഇവ ഇ -മെയിലായോ ആരുടെയെങ്കിലും കൈവശമോ വിമാനത്താവളത്തിലെ ഹെൽത്ത് കൗണ്ടറിൽ എത്തിച്ച് മുൻകൂർ അനുമതി വാങ്ങണം. മൃതദേഹം കൊണ്ടുവരുേമ്പാഴും ഇൗ സർട്ടിഫിക്കറ്റുകൾ കൂടെയുള്ളവർ ഹാജരാക്കണം. എന്നാൽ ഇൗ സർട്ടിഫിക്കറ്റുകൾ മുൻകൂർ ലഭിക്കുക അസാധ്യമാകയാൽ ഇവയെല്ലാം കിട്ടി രണ്ടു ദിവസം കാത്തുനിന്ന ശേഷമേ മൃതദേഹം അയക്കാൻ സാധിക്കൂവെന്ന് ഇൗ രംഗത്ത് പ്രവർത്തിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു. മൃതദേഹം കൊണ്ടുപോകാനുള്ള വിമാനടിക്കറ്റ് ഹാജരാക്കിയാലേ യു.എ.ഇയിലെ എംബാമിങ് കേന്ദ്രങ്ങളിൽ നിന്ന് എംബാം സർട്ടിഫിക്കറ്റുകൾ ലഭിക്കൂവെന്ന് പ്രമുഖ സാമൂഹിക പ്രവർത്തകനായ അശ്റഫ് താമരശ്ശേരി ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. അപ്പോൾ ഇത് 48 മണിക്കൂർ മുമ്പ് നാട്ടിലെ വിമാനത്താവളത്തിൽ എങ്ങനെ ഹാജരാക്കാൻ സാധിക്കുമെന്ന് അദ്ദേഹം ചോദിച്ചു.
നിലവിൽ പ്രവാസികൾ മരിച്ചാൽ അന്ന് തന്നെയോ അല്ലെങ്കിൽ പിറ്റേന്നോ മൃതദേഹം നാട്ടിലെത്തിക്കാനാവുന്നുണ്ട്. മരണം നടന്ന രാജ്യത്തെ പൊലീസിെൻറയും മറ്റു അധികൃതരുടെയും ഇന്ത്യൻ എംബസി അധികൃതരുടെയും നിരവധി സർട്ടിഫിക്കറ്റുകൾ ഇതിന് ആവശ്യമുണ്ട്. അെതല്ലാം കിട്ടിയാലും ഇനി മൃതദേഹം നാട്ടിലേക്കയക്കാൻ പറ്റാത്ത അവസ്ഥയാണ്.പുതിയ ഉത്തരവ് ചൂണ്ടിക്കാട്ടി വ്യാഴാഴ്ച വാരാണസിയിലേക്കും കോഴിക്കോേട്ടക്കും കൊണ്ടുപോകാനുള്ള മൃതദേഹങ്ങൾ ഏറ്റെടുക്കാൻ കാർഗോ കമ്പനികൾ വിസമ്മതിച്ചതായി അശ്റഫ് താമരശ്ശേരി പറഞ്ഞു. മരണ സർട്ടിഫിക്കറ്റിൽ മരണ കാരണം വ്യക്തമായി രേഖപ്പെടുത്തണമെന്നും നിർദേശമുണ്ട്. അങ്ങനെ പറയാൻ സാധിക്കാത്ത മരണങ്ങളിൽ പകർച്ചവ്യാധിയോ അന്താരാഷ്ട്ര ആരോഗ്യ മേഖലയിൽ നോട്ടിഫൈ ചെയ്ത രോഗമോ അല്ല മരണകാരണമെന്ന് അതത് രാജ്യത്തെ ആരോഗ്യ വകുപ്പ് സാക്ഷ്യപ്പെടുത്തണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
