ഗതാഗത നിയമ ലംഘനം: ആദ്യ ദിവസം പിഴ കുടുങ്ങിയത് 1,279 പേർക്ക്
text_fieldsദുബൈ: പുതുക്കി ഗതാഗത നിയമങ്ങൾ നിലവിൽ വന്ന ആദ്യ ദിവസം ദുബൈ പൊലീസ് കണ്ടെത്തിയത് 1,279 നിയമലംഘനങ്ങൾ. ഗതാഗത തടസം വരുത്തിയതിനാണ് കൂടുതൽ പേർക്ക് പിഴ ചുമത്തപ്പെട്ടത്^ 208 പേർക്കെതിരെ. 1000 ദിർഹമാണ് ഇൗ കുറ്റത്തിന് ചുമത്തുന്ന പിഴ. നിര തെറ്റി ഒാടിയ 125 വണ്ടികൾക്കും അനധികൃതമായി വാഹനം പാർക്ക് ചെയ്ത 98 പേർക്കെതിരെയും പിഴ ചുമത്തിയതായി ദുബൈ പൊലീസ് ട്രാഫിക് വിഭാഗം ഡയറക്ടർ മുഹൈർ അൽ മസ്റൂഇ വ്യക്തമാക്കി. നിയമത്തിൽ പുതുതായി ഏർപ്പെടുത്തിയ എല്ലാ യാത്രികരും സീറ്റ് ബെൽറ്റ് ധരിച്ചിരിക്കണം എന്ന വ്യവസ്ഥ പാലിക്കപ്പെടുന്നുണ്ടെന്നും പൊലീസ് ഉറപ്പാക്കുന്നുണ്ട്. വാഹനത്തിൽ യാത്ര ചെയ്യുന്നവർ സീറ്റ് ബെൽറ്റ് ഇട്ടിട്ടില്ലെങ്കിൽ ഡ്രൈവർ പിഴ നൽകണമെന്നാണ് നിയമം. ഇതു പ്രകാരം മൂന്ന് പേർക്ക് പിഴയിട്ടു. വാഹനമോടിക്കവെ മൊബൈൽ ഫോൺ ഉപയോഗിച്ച 56 പേർക്ക് പിഴ ചുമത്തി. വാഹന അപകടങ്ങളും മരണങ്ങളും കുറക്കാനും സുഗമയാത്ര ഉറപ്പാക്കാനും ലക്ഷ്യമിട്ട് തയ്യാറാക്കിയ ഫെഡറൽ നിയമ ഭേദഗതി ജൂലൈ ഒന്നു മുതലാണ് നിലവിൽ വന്നത്്.
നിയമങ്ങളും പിഴ വിവരങ്ങളും click4m.madhyamam.com സൈറ്റിൽ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
