Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ശ്രദ്ധിക്കുക: ശൈഖ്മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി കവലയിൽ ഇന്ന് ഗതാഗത നിയന്ത്രണം
text_fieldsbookmark_border
ഷാർജ: കവലകളുടെ രണ്ടാം ഘട്ട വികസന പ്രവർത്തനത്തിന് ശനിയാഴ്ച തുടക്കമാകുമെന്ന് ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (എസ്.ആർ.ടി.എ) പറഞ്ഞു. ശൈഖ് മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി സ്ക്വയറിലെ വികസന പ്രവർത്തനങ്ങൾ ശനിയാഴ്ച ആരംഭിക്കുമെന്നും കവല പൂർണ്ണമായും അടക്കാതെ വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനായി ഗതാഗതം വഴിതിരിച്ചുവിടുമെന്നും യാത്രക്കാർ മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കണമെന്നും ഗതാഗത തടസ്സം സൃഷ്ടിക്കരുതെന്നും എസ്.ആർ.ടി.എ പ്രഖ്യാപിച്ചു.റോഡ് ഉപയോക്താക്കളുടെ സുരക്ഷക്കും ഗതാഗത കുരുക്ക് കുറക്കുന്നതിനുമായി കവലകളെല്ലാം ത്വരിതഗതിയിൽ വികസിപ്പിക്കുകയാണ്. പൂർണമായും ഡിജിറ്റൽ സിഗ്നൽ സംവിധാനങ്ങളാണ് സ്ഥാപിക്കുന്നത്.
Next Story
