Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഗ​താ​ഗ​ത നി​യ​മ...

ഗ​താ​ഗ​ത നി​യ​മ ലം​ഘ​നം : ക​ഴി​ഞ്ഞ വ​ർ​ഷം പി​ടി​വീ​ണ​ത് 4500 സ്​​കൂ​ൾ ബ​സ്​ ഡ്രൈ​വ​ർ​മാ​ർ​ക്ക്​

text_fields
bookmark_border
ഗ​താ​ഗ​ത നി​യ​മ ലം​ഘ​നം : ക​ഴി​ഞ്ഞ വ​ർ​ഷം പി​ടി​വീ​ണ​ത് 4500 സ്​​കൂ​ൾ ബ​സ്​ ഡ്രൈ​വ​ർ​മാ​ർ​ക്ക്​
cancel
camera_alt???????????????????????? ???????? ??????? ?????????????????????????? ????????????

അ​ബൂ​ദ​ബി: ​ക​ഴി​ഞ്ഞ വ​ർ​ഷം സ്​​കൂ​ൾ ബ​സ്​ ഡ്രൈ​വ​ർ​മാ​ർ ന​ട​ത്തി​യ ഗ​താ​ഗ​ത നി​യ​മ ലം​ഘ​ന​ങ്ങ​ളു​ടെ ക​ണ​ക്ക്​ പു​റ​ത്തു​വി​ട്ട്​ ആ​ഭ്യ​ന്ത​ര മ​​ന്ത്രാ​ല​യം. ബ​സു​ക​ൾ നി​റു​ത്തു​മ്പോ​ൾ ഇ​ട​തു​വ​ശ​ത്ത് കാ​ണു​ന്ന സ്​​റ്റോ​പ്പ് അ​ട​യാ​ളം അ​വ​ഗ​ണി​ച്ച് വാ​ഹ​നം മു​ന്നോ​ട്ടെ​ടു​ത്ത 4,393 ഡ്രൈ​വ​ർ​മാ​ർ​ക്കെ​തി​രെ ക​ഴി​ഞ്ഞ വ​ർ​ഷം പി​ഴ ചു​മ​ത്തി. 
ബ​സ് നി​ർ​ത്തി വി​ദ്യാ​ർ​ഥി​ക​ളെ ബ​സി​ൽ ക​യ​റ്റു​മ്പോ​ഴും ഇ​റ​ക്കു​മ്പോ​ഴും സ്​​റ്റോ​പ്പ് അ​ട​യാ​ളം പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന ‘ലി​വ​ർ ആം’​ശ​രി​യാ​യി പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ട 265 ബ​സ് ഡ്രൈ​വ​ർ​മാ​ർ​ക്കെ​തി​രെ​യും പി​ഴ ചു​മ​ത്തി​യ​താ​യും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​​െൻറ സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ൾ വെ​ളി​പ്പെ​ടു​ത്തു​ന്നു. അ​ബൂ​ദ​ബി​യി​ലെ റോ​ഡ് ഉ​പ​യോ​ക്താ​ക്ക​ളാ​യ ഡ്രൈ​വ​ർ​മാ​രി​ൽ 76 ശ​ത​മാ​നം പേ​ർ​ക്കും സ്‌​കൂ​ൾ ബ​സു​ക​ളി​ലെ ‘സ്​​റ്റോ​പ്പ്’​അ​ട​യാ​ളം എ​ങ്ങി​നെ ശ​രി​യാ​യി കൈ​കാ​ര്യം ചെ​യ്യാ​മെ​ന്ന​റി​യാം. വി​ദ്യാ​ർ​ഥി​ക​ളെ ക​യ​റ്റു​മ്പോ​ഴും ഇ​റ​ക്കു​മ്പോ​ഴും സ്‌​കൂ​ൾ ബ​സു​ക​ളി​ലെ ‘സ്​​റ്റോ​പ്പ്’​അ​ട​യാ​ളം വി​ട​ർ​ന്നു നി​ൽ​ക്ക​ണം. 

‘സ്​​റ്റോ​പ്പ്’​അ​ട​യാ​ളം മ​റി​ക​ട​ക്കു​മ്പോ​ഴു​ണ്ടാ​കാ​വു​ന്ന അ​പ​ക​ട​ത്തെ​ക്കു​റി​ച്ച് വി​വി​ധ ട്രാ​ഫി​ക് വ​കു​പ്പു​ക​ൾ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. തി​ര​ക്കു​ള്ള സ്ഥ​ല​ത്ത് വി​ദ്യാ​ർ​ഥി​ക​ൾ സ്‌​കൂ​ൾ ബ​സി​ൽ ക​യ​റു​മ്പോ​ഴും ഇ​റ​ങ്ങു​മ്പോ​ഴും അ​വ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ മ​റ്റു വാ​ഹ​ന​ങ്ങ​ളു​ടെ ഡ്രൈ​വ​ർ​മാ​രും ജാ​ഗ്ര​ത കാ​ണി​ക്ക​ണം. കു​ട്ടി​ക​ളു​ടെ ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​കാ​തി​രി​ക്കാ​നാ​ണ്​ പൊ​ലീ​സ് പ​ട്രോ​ളി​ങി​ലൂ​ടെ​യും റോ​ഡ് ഗ​താ​ഗ​ത ഡി​റ്റ​ക്ട​റു​ക​ളി​ലൂ​ടെ​യും നി​യ​മ​ലം​ഘ​ക​രെ പി​ടി​കൂ​ടാ​ൻ ന​ട​പ​ടി ആ​വി​ഷ്‌​ക​രി​ച്ച​ത്.

സ്‌​കൂ​ൾ ബ​സു​ക​ൾ നി​റു​ത്തു​മ്പോ​ൾ ‘സ്​​റ്റോ​പ്പ്’​ആ​മി​നോ​ട് ചേ​ർ​ന്ന ക്യാ​മ​റ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങും. ഇ​തു​വ​ഴി പ​തി​യു​ന്ന ചി​ത്രം നേ​രി​ട്ടെ​ത്തു​ക ട്രാ​ഫി​ക് ഡി​പ്പാ​ർ​ട്ട്‌​മ​െൻറി​ലെ ക​ൺ​ട്രോ​ൾ റൂ​മി​ലാ​വും. ക്ഷ​മ​കാ​ണി​ക്കാ​തെ നി​യ​മ​ലം​ഘ​നം ന​ട​ത്തി​യാ​ൽ 1,000 ദി​ർ​ഹ​വും 10 ട്രാ​ഫി​ക് പോ​യി​ൻ​റു​ക​ളും ഡ്രൈ​വ​ർ​ക്ക് പി​ഴ വീ​ഴും. സ്​​റ്റോ​പ്പ് ആം ​പ്ര​വ​ർ​ത്തി​ക്കാ​തി​രു​ന്നാ​ൽ സ്‌​കൂ​ൾ ബ​സ് ഡ്രൈ​വ​ർ​മാ​ർ​ക്ക് 500 ദി​ർ​ഹ​വും ആ​റ് പോ​യി​ൻ​റു​മാ​ണ് പി​ഴ ല​ഭി​ക്കു​ക. വി​ദ്യാ​ർ​ഥി​ക​ളെ ബ​സി​ൽ നി​ന്ന്​ സു​ര​ക്ഷി​താ​യി ഇ​റ​ക്കാ​നും ക​യ​റ്റാ​നു​മു​ള്ള ഉ​ത്ത​ര​വാ​ദി​ത്വം സ്‌​കൂ​ൾ ബ​സ് ഡ്രൈ​വ​ർ​മാ​ർ​ക്കു​ണ്ട്. സെ​പ്റ്റം​ബ​റി​ൽ പു​തി​യ വി​ദ്യാ​ഭ്യാ​സ വ​ർ​ഷം ആ​രം​ഭി​ക്കു​മ്പോ​ഴും സ്‌​കൂ​ൾ ബ​സ് ഡ്രൈ​വ​ർ​മാ​ർ​ക്ക് ഇ​തു സം​ബ​ന്ധി​ച്ച് അ​ബൂ​ദ​ബി പൊ​ലീ​സ് ബോ​ധ​വ​ൽ​ക്ക​ര​ണം ന​ട​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf newstransport
News Summary - transport-uae news-gulf news
Next Story