Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right...

‘ട്രാ​ന്‍സ്ഫോ​മേ​ഷ​ന്‍’ വി​ന്റ​ര്‍ ക്യാ​മ്പ് സ​മാ​പി​ച്ചു

text_fields
bookmark_border
‘ട്രാ​ന്‍സ്ഫോ​മേ​ഷ​ന്‍’ വി​ന്റ​ര്‍ ക്യാ​മ്പ് സ​മാ​പി​ച്ചു
cancel
camera_alt

അ​ബൂ​ദ​ബി സം​സ്ഥാ​ന കെ.​എം.​സി.​സി ഇ​ന്ത്യ​ന്‍ ഇ​സ്​​ലാ​മി​ക് സെ​ന്റ​റി​ല്‍ ന​ട​ത്തി​യ വി​ന്റ​ര്‍

ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍


അ​ബൂ​ദ​ബി: കു​ട്ടി​ക​ളു​ടെ വ്യ​ക്തി​ത്വ വി​കാ​സം ല​ക്ഷ്യം​വെ​ച്ച്​ അ​ബൂ​ദ​ബി സം​സ്ഥാ​ന കെ.​എം.​സി.​സി ഒ​രു​ക്കി​യ ‘ട്രാ​ന്‍സ്ഫോ​മേ​ഷ​ന്‍’ വി​ന്റ​ര്‍ ക്യാ​മ്പ് സ​മാ​പി​ച്ചു. ക്യാ​മ്പി​ല്‍ ഗ്രേ​ഡ് ഒ​ന്നു​മു​ത​ല്‍ പ​ന്ത്ര​ണ്ട് വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ല്‍നി​ന്ന് നി​ര​വ​ധി കു​ട്ടി​ക​ള്‍ പ​ങ്കെ​ടു​ത്തു. ഇ​ന്ത്യ​ന്‍ ഇ​സ്​​ലാ​മി​ക് സെ​ന്റ​റി​ല്‍ ന​ട​ന്ന ഗ്രാ​ന്റ് ഫി​നാ​ലെ​യി​ല്‍ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ കു​ട്ടി​ക​ള്‍ പ​രി​പാ​ടി​ക​ള്‍ അ​വ​ത​രി​പ്പി​ച്ചു. പ​ബ്ലി​ക് സ്പീ​ക്കി​ങ് സ്‌​കി​ല്‍സ്, സ്റ്റ​ഡി ടെ​ക്നി​ക്‌​സ്, ക്രി​യേ​റ്റി​വ് തി​ങ്കി​ങ്, പോ​സി​റ്റി​വ് ആ​റ്റി​റ്റ്യൂ​ഡ് തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ല്‍ പ​രി​ശീ​ല​നം ന​ല്‍കി​യ അ​ഞ്ചു​ദി​വ​സ​ത്തെ ക്യാ​മ്പി​ന് ഡോ. ​ന​സ്രീ​ന്‍ ഫാ​റൂ​ഖ്, ഹു​സ്‌​ന റ​സാ​ഖ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി. ര​ക്ഷാ​ക​ർ​ത്താ​ക്ക​ള്‍ക്ക് പ്ര​ത്യേ​ക ക്ലാ​സും സം​ഘ​ടി​പ്പി​ച്ചു.

സ​മാ​പ​ന​യോ​ഗം സം​സ്ഥാ​ന കെ.​എം.​സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സി.​എ​ച്ച് യൂ​സു​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് അ​ഷ്റ​ഫ് പൊ​ന്നാ​നി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സം​സ്ഥാ​ന കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ളാ​യ റ​ഷീ​ദ് പ​ട്ടാ​മ്പി, ഹം​സ ന​ടു​വി​ല്‍, അ​ബ്ദു​ല്‍ ബാ​സി​ത്, ഷ​റ​ഫു​ദ്ദീ​ന്‍ കൊ​പ്പം, ഹം​സ ഹാ​ജി പാ​റ​യി​ല്‍, ഇ​ന്ത്യ​ന്‍ ഇ​സ്ലാ​മി​ക് സെ​ന്റ​ർ ആ​ക്ടി​ങ്​ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി യു.​കെ മു​ഹ​മ്മ​ദ് കു​ഞ്ഞി, സി.​കെ സ​മീ​ര്‍, സം​സ്ഥാ​ന കെ.​എം.​സി.​സി സെ​ക്ര​ട്ട​റി ടി.​കെ സ​ലാം, വൈ​സ് പ്ര​സി​ഡ​ന്റ് റ​ഷീ​ദ് പ​ട്ടാ​മ്പി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abudhabitranformation camp
News Summary - 'Transformation' winter camp concluded
Next Story