ഫ്രഞ്ച് പൊലീസിന് കീഴിൽ റാക് പൊലീസിന് പരിശീലനം
text_fieldsറാക് പൊലീസ് ട്രെയിനിങ് സെന്ററില്‍ ഫ്രഞ്ച് പൊലീസ് വിദഗ്ധരുടെ സഹകരണത്തോടെ നടന്ന പരിശീലന പരിപാടി
റാസല്‍ഖൈമ: സ്ഫോടനങ്ങളും തുടര്‍ന്നുള്ള അന്വേഷണങ്ങളെയും സംബന്ധിക്കുന്ന വിഷയത്തില്‍ ഫ്രഞ്ച് പൊലീസ് വിദഗ്ധര്‍ക്ക് കീഴില്‍ റാക് പൊലീസ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശീലനം. പൊലീസ് ഉദ്യോഗസ്ഥരുടെയും റാക് പൊലീസ് റിസോഴ്സ് ആൻഡ് സപ്പോര്‍ട്ട് സര്‍വിസസ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് ഉബൈദ് അല്‍ ഖത്രിയുടെയും സാന്നിധ്യത്തില്‍ നടന്ന പരിശീലന പരിപാടിയില്‍ 17 പേര് പങ്കാളികളായി. സാമ്പ്ളുകളുടെ ശേഖരണം, ലബോറട്ടറിയില്‍ വിശകലനം ചെയ്യുന്നതിനുള്ള രീതികള്‍ തുടങ്ങിയവ ഫ്രഞ്ച് സംഘം അംഗങ്ങള്‍ക്ക് പരിശീലനം നല്കി. സമാപന ചടങ്ങില്‍ ബിരുദധാരികള്‍ക്ക് സാക്ഷ്യപത്രം കൈമാറി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

