Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മഴയിൽ അഭ്യാസം; പിടികൂടിയത് 90 വാഹനങ്ങൾ
text_fieldsbookmark_border
മഴയിൽ അഭ്യാസം നടത്തിയ വാഹനം പൊലീസ്
പിടികൂടിയപ്പോൾ
ദുബൈ: കഴിഞ്ഞദിവസം പെയ്ത കനത്ത മഴക്കിടയിലും റോഡുകളിൽ അഭ്യാസപ്രകടനം നടത്തിയ 90 വാഹനങ്ങൾ ദുബൈ പൊലീസ് പിടികൂടി. ദുബൈ ഡ്രാഗൺ മാർട്ടിന് സമീപത്തെ അൽ റുവ്യ ഭാഗത്തുനിന്നാണ് വാഹനങ്ങൾ പിടിച്ചെടുത്തത്.
അപകടകരമായരീതിയിൽ വാഹനങ്ങളിൽ അഭ്യാസപ്രകടനം നടത്തുന്നത് ശ്രദ്ധയിൽപെട്ട പൊലീസ് പട്രോളിങ് സംഘമാണ് നടപടിയെടുത്തത്. 90 വാഹനങ്ങൾ പിടിച്ചെടുത്ത പൊലീസ് ഡ്രൈവർമാർക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുകയാണ്. ഇവർക്ക് കനത്തപിഴ അടക്കേണ്ടിവരും.
Next Story

