Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅജ്മാനില്‍ ട്രാഫിക്...

അജ്മാനില്‍ ട്രാഫിക് നിയമലംഘന നിരീക്ഷണത്തിനു  113 റഡാറുകൾ കൂടി

text_fields
bookmark_border
അജ്മാനില്‍ ട്രാഫിക് നിയമലംഘന നിരീക്ഷണത്തിനു  113 റഡാറുകൾ കൂടി
cancel

അജ്മാന്‍: ഗതാഗത സുരക്ഷ ഉറപ്പുവരുത്തുന്നതിനായി  അജ്മാൻ പോലീസ്  എമിറേറ്റിൽ 113 റഡാറുകൾ സ്ഥാപിച്ചു.   131 പട്രോൾ സംഘങ്ങളെയും വിന്യസിച്ചു.  നഗരത്തിലെ ഗതാഗത സുരക്ഷയും സംരക്ഷണവും   ഉറപ്പുവരുത്തുന്നതിനാണ്   സുപ്രധാന റോഡുകളിലും താമസമേഖലകളിലും ഈ ക്രമീകരണങ്ങള്‍ ഏർപ്പെടുത്തിയിരിക്കുന്നതെന്ന്‍ അജ്മാൻ പോലീസി​​െൻറ  കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സുൽത്താൻ അൽ നുഐമി പറcc;<ആംബുലൻസ്​ സേവനവും വർധിപ്പിച്ചു. 

അഞ്ചെണ്ണം കൂടുതൽ ഉൾപ്പെടുത്തി.  ഗതാഗത സുരക്ഷാ മുൻകരുതലുകൾ 96 ശതമാനം ഉയർത്തി. 17 ഗതാഗത കുരുക്കുകള്‍  പരിഹരിച്ചു. 43 ട്രാഫിക് ബോധവത്​ക്കരണ പ്രചാരണ പരിപാടികളാണ്​ നടത്തിയത്​.ഇതിനു പുറമെ  ലക്ഷത്തിലേറെ ലഘുലേഖകൾ വിതരണം ചെയ്​തു.സ്​കൂളുകളിലും സാമൂഹിക മാധ്യമങ്ങൾ വഴിയും പ്രചാരണം നടത്തുന്നുണ്ട്​.   

കഴിഞ്ഞ നാലു വർഷത്തിനിടെ  അപകടങ്ങൾ കുറയ്ക്കുന്നതിൽ വേഗത നിയന്ത്രണ നടപടികൾ ഏറെ സഹായകമായെന്നും അദ്ദേഹം പറഞ്ഞു.  
ഗതാഗത സുരക്ഷക്ക്​ ആരംഭിച്ച പുതിയ പദ്ധതികളുടെ ഭാഗമായി   അജ്മാൻ ദാർ അൽ-അമാനി​​െൻറ സഹകരണത്തോടെ   തെരുവുകളുടെ നിരീക്ഷണം ശക്​തമാക്കാനും വൈറ്റ് ^ ബ്ലാക്ക് പോയിൻറ്​ നിയമങ്ങൾ സജീവമാക്കാനും തീരുമാനിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:traffic
News Summary - traffic
Next Story