ഗതാഗത നിയമലംഘനം; 50 ശതമാനം ഇളവിൽ ഉൾപ്പെടാത്തവ
text_fieldsഷാർജ: മാർച്ചിനുമുമ്പുള്ള ഗതാഗത നിയമലംഘന പിഴയിൽ 50 ശതമാനം ഇളവ് നൽകുമെന്നും വാഹനം കണ്ടുകെട്ടലും ബ്ലാക്ക് പോയന്റുകളും റദ്ദാക്കുമെന്നും ഷാർജ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഈ ഇളവിൽ 10 ഗുരുതര നിയമലംഘനങ്ങൾ ഉൾപ്പെടില്ല.
1. ജീവന് അപകടകരമായ രീതിയിൽ വാഹനം ഓടിച്ചാൽ 2,000 ദിർഹം പിഴയും 23 ബ്ലാക്ക് പോയന്റും
2. പൊതു-സ്വകാര്യ സൗകര്യങ്ങൾക്ക് കേടുപാടുകൾ വരുത്തുന്ന രീതിയിൽ വാഹനം ഓടിച്ചാൽ 2,000 ദിർഹം പിഴയും 23 ബ്ലാക്ക് പോയന്റും
3. മദ്യപിച്ച് വാഹനമോടിക്കൽ (പിഴ കോടതി തീരുമാനിക്കും)
4. നമ്പർ പ്ലേറ്റ് ഇല്ലാതെ വാഹനമോടിക്കുന്നത് 3,000 ദിർഹം പിഴയും 23 ബ്ലാക്ക് പോയന്റും
5. വേഗ പരിധിവിട്ട് വാഹനം ഓടിച്ചാൽ 3,000 ദിർഹം പിഴയും 23 ബ്ലാക്ക് പോയന്റും
6. പിഴ ഒഴിവാക്കാൻ ട്രാഫിക് പൊലീസിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചാൽ 800 ദിർഹം പിഴയും 12 ബ്ലാക്ക് പോയന്റും
7. ട്രാഫിക് ലംഘനം മൂലം മരണത്തിന് കാരണമായാൽ (പിഴ തീരുമാനിക്കുന്നത്കോടതിയാണ്, കൂടാതെ 23 പോയന്റും)
8. ട്രാഫിക് ലംഘനം മൂലം അപകടമോ പരിക്കോ ഉണ്ടായാൽ (പിഴ തീരുമാനിക്കുന്നത് കോടതിയാണ്, കൂടാതെ 23 പോയന്റുകളും)
9. അനുമതിയില്ലാതെ വാഹനത്തിന്റെ എൻജിൻ പരിഷ്കരിച്ചാൽ 1,000 ദിർഹം പിഴയും 12 ബ്ലാക്ക് പോയന്റും
10. ലൈസൻസില്ലാത്ത അപകടകരമായ വസ്തുക്കൾ കൊണ്ടുപോകാൻ വാഹനം ഉപയോഗിച്ചാൽ 3,000 ദിർഹം പിഴയും 24 ബ്ലാക്ക് പോയന്റും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

