ഗതാഗത നിയമലംഘനം; അബൂദബിയിൽ 35 ശതമാനം ഇളവ് 60 ദിവസത്തിനുള്ളില്‍ പിഴത്തുക അടയ്ക്കുന്നവര്‍ക്കാണ് ആനുകൂല്യം
text_fieldsഅബൂദബി: ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴകള്‍ നേരത്തേ അടയ്ക്കുന്നവര്‍ക്കുള്ള ഇളവ് ഓർമപ്പെടുത്തി അബൂദബി പൊലീസ്. 60 ദിവസത്തിനുള്ളില്‍ പിഴത്തുക അടയ്ക്കുന്നവര്‍ക്ക് 35 ശതമാനമാണ് ഇളവ്. ഇതിനു ശേഷം അടയ്ക്കുന്ന പിഴത്തുകകള്‍ക്ക് 25 ശതമാനം ഡിസ്‌കൗണ്ടും നല്‍കും. അതേസമയം ഗുരുതര നിയമലംഘനങ്ങള്‍ക്ക് ഇളവ് ബാധകമല്ല.
അബൂദബി പൊലീസിന്‍റെ വെബ്‌സൈറ്റ്, മൊബൈല്‍ ആപ്ലിക്കേഷന്‍, തുടങ്ങിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ മുഖേന പിഴത്തുകകള്‍ അടയ്ക്കാം. റോഡ് സുരക്ഷ വര്‍ധിപ്പിക്കുന്നതിനും ഗതാഗത നിയമലംഘനങ്ങള്‍ കുറയ്ക്കുന്നതിനും പിഴത്തുക കുറച്ചുനല്‍കി നിയമലംഘകര്‍ക്ക് നിയമനടപടികള്‍ നിന്ന് രക്ഷനേടുന്നതിനുമായാണ് അധികൃതര്‍ ഇത്തരമൊരു നടപടിക്കു തുടക്കം കുറിച്ചത്.
ഗതാഗത നിയമങ്ങള്‍ പാലിക്കാന്‍ ഡ്രൈവര്‍മാരെ പ്രേരിപ്പിക്കാനും പിഴത്തുകയില്‍ ഇളവ് നല്‍കി അവരുടെ സാമ്പത്തിക ബാധ്യതകള്‍ ലഘൂകരിക്കാനുമായാണ് ടേക് ദ ഇനീഷ്യേറ്റീവ് ആന്‍ഡ് ദ ബെനഫിറ്റ് കാംപയിന് തുടക്കം കുറിച്ചതെന്ന് ട്രാഫിക് ആന്‍ഡ് സെക്യൂരിറ്റി പട്രോള്‍സ് ഡയറക്ടറേറ്റ് ഡയറക്ടറായ ബ്രിഗേഡിയര്‍ മഹ്‌മൂദ് യൂസുഫ് അല്‍ ബലൂഷി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

