ഗതാഗത നിയമലംഘനം; ഉമ്മുൽ ഖുവൈനിൽ 161 ബൈക്കുകൾ പിടികൂടി
text_fieldsഉമ്മുൽ ഖുവൈൻ പൊലീസ് പിടിച്ചെടുത്ത വാഹനങ്ങൾ
ഉമ്മുൽ ഖുവൈന്‍: ഗതാഗത നിയമങ്ങൾ ലംഘിച്ച 161 മോട്ടോർ സൈക്കിളുകൾ ഉമ്മുൽഖുവൈൻ പൊലീസ് പിടിച്ചെടുത്തു. ജനറൽ കമാൻഡിൽ ട്രാഫിക് ആൻഡ് പട്രോൾ ഡിപ്പാർട്മെന്റ് കഴിഞ്ഞ മാസം ആരംഭിച്ച ട്രാഫിക് നിരീക്ഷണ കാമ്പയിന്റെ ഭാഗമായാണ് ബൈക്കുകൾ പിടിച്ചെടുത്തത്. ലൈസൻസ് ഇല്ലാത്തവയാണ് പിടിച്ചെടുത്ത വാഹനങ്ങൾ. റോഡ് ഉപയോക്താക്കളുടെ ജീവന് ഭീഷണിയാകുന്ന തരത്തിൽ വാഹനം ഓടിക്കുന്നതായും പൊലീസ് കണ്ടെത്തി.
സുരക്ഷാ നിയമങ്ങൾ പാലിക്കാത്തവരെ ലക്ഷ്യമിട്ടാണ് നടപടിയെന്ന് ഉമ്മുൽ ഖുവൈൻ പൊലീസ് ഇൻവെസ്റ്റിഗേഷൻ ആൻഡ് ട്രാഫിക് കൺട്രോൾ ഡിപ്പാർട്മെന്റ് ഡയറക്ടർ ക്യാപ്റ്റൻ ഹസൻ ബിൻ റകാദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

