Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഗതാഗത...

ഗതാഗത സുരക്ഷ;സ്മാര്‍ട്ട് റോബോട്ടുകളെ വിന്യസിച്ച് അബൂദബി പൊലീസ്

text_fields
bookmark_border
robo
cancel

അ​ബൂ​ദ​ബി: ഗ​താ​ഗ​ത സു​ര​ക്ഷാ വി​ഡി​യോ​ക​ള്‍ പ്ര​ദ​ര്‍ശി​പ്പി​ക്കാ​നും പൊ​തു​ജ​ന​ങ്ങ​ളു​ടെ ചോ​ദ്യ​ങ്ങ​ള്‍ക്ക് ഉ​ത്ത​രം ന​ല്‍കാ​നും നാ​ല് സ്മാ​ര്‍ട്ട് റോ​ബോ​ട്ടു​ക​ളെ വി​ന്യ​സി​ച്ച് അ​ബൂ​ദ​ബി പൊ​ലീ​സ്. ഗ​താ​ഗ​ത ബോ​ധ​വ​ത്ക​ര​ണം ന​ല്‍കു​ന്ന​തി​നാ​യാ​ണ് വി​വി​ധ പ​ങ്കാ​ളി​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് റോ​ബോ​ട്ടു​ക​ളെ വി​ന്യ​സി​ച്ച​തെ​ന്ന് ട്രാ​ഫി​ക് ആ​ന്‍ഡ് സെ​ക്യൂ​രി​റ്റി പ​ട്രോ​ള്‍സ് ഡ​യ​റ​ക്ട​റേ​റ്റ് ഡ​യ​റ​ക്ട​ര്‍ മ​ഹ്‌​മൂ​ദ് യൂ​സു​ഫ് അ​ല്‍ ബ​ലൂ​ഷി പ​റ​ഞ്ഞു.

ഗ​താ​ഗ​ത നി​യ​മ​ങ്ങ​ള്‍ പാ​ലി​ക്കാ​നും തെ​റ്റാ​യ ചെ​യ്തി​ക​ളു​ണ്ടാ​യാ​ല്‍ അ​വ​ര്‍ക്ക് മു​ന്ന​റി​യി​പ്പ് ന​ല്‍കാ​നും ഗ​താ​ഗ​ത സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പൊ​തു​ജ​ന​ങ്ങ​ളു​ടെ ചോ​ദ്യ​ങ്ങ​ള്‍ക്ക് ഉ​ത്ത​രം ന​ല്‍കാ​നും ഈ ​റോ​ബോ​ട്ടു​ക​ള്‍ക്കാ​വും. പൊ​തു​ജ​ന​ങ്ങ​ളു​മാ​യു​ള്ള റോ​ബോ​ട്ടു​ക​ളു​ടെ പ​രീ​ക്ഷ​ണ​ഘ​ട്ട​ത്തി​ല്‍ ഇ​വ​യു​ടെ പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​ത ബോ​ധ്യ​പ്പെ​ട്ട​താ​യി ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ട്രാ​ഫി​ക് ആ​ന്‍ഡ് സെ​ക്യൂ​രി​റ്റി പ​ട്രോ​ള്‍സി​ലെ സ്മാ​ര്‍ട്ട് ട്രാ​ഫി​ക് റോ​ബോ​ട്ടി​ക്‌​സ് പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ര്‍ മേ​ജ​ര്‍ അ​ഹ​മ്മ​ദ് അ​ബ്ദു​ല്ല അ​ല്‍ മു​ഹൈ​രി വ്യ​ക്ത​മാ​ക്കി.

ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ളു​ടെ പി​ഴ​ക​ളെ​ക്കു​റി​ച്ചും സു​ര​ക്ഷി​ത ഡ്രൈ​വി​ങ്ങി​ന്റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചു​മു​ള്ള പൊ​തു​ജ​ന​ങ്ങ​ളു​ടെ ചോ​ദ്യ​ങ്ങ​ള്‍ക്ക് റോ​ബോ​ട്ടു​ക​ള്‍ വ്യ​ക്ത​മാ​യ മ​റു​പ​ടി​ക​ള്‍ ന​ല്‍കി​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RobotsTraffic SafetyAbu Dhabi policeTraffic security
News Summary - Traffic Safety; Smart robots Abu Dhabi police deployed
Next Story