Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഹോൺ മുഴക്കി...

ഹോൺ മുഴക്കി കുതിച്ചുപായും വാഹനങ്ങൾക്ക്​ പിടിവീഴും

text_fields
bookmark_border
ഹോൺ മുഴക്കി കുതിച്ചുപായും വാഹനങ്ങൾക്ക്​ പിടിവീഴും
cancel

ദു​ബൈ: രാ​ത്രി​യി​ൽ ഹോ​ൺ മു​ഴ​ക്കി കു​തി​ച്ചു​പാ​യു​ന്ന ബൈ​ക്കു​ക​ളും മ​റ്റു വാ​ഹ​ന​ങ്ങ​ളും പി​ടി​ച്ചെ​ടു​ക്കു​മെ​ന്ന്​ ദു​ബൈ പൊ​ലീ​സ്. ന​ഗ​ര​ത്തി​ൽ ശ​ല്യം സൃ​ഷ്ടി​ക്കു​ന്ന ഇ​ത്ത​ര​ക്കാ​രെ പി​ടി​കൂ​ടു​ന്ന​തി​ന്​ പൊ​ലീ​സ്​ കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. അ​ർ​ധ​രാ​ത്രി​ക്കു​ശേ​ഷം കൂ​ട്ടം​കൂ​ടു​ന്ന ബൈ​ക്ക്​ യാ​ത്ര​ക്കാ​രെ നി​രീ​ക്ഷി​ക്കു​ക​യും വേ​ഗ, ശ​ബ്ദ നി​യ​ന്ത്ര​ണ പ​രി​ധി​ക​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്ക് പി​ഴ ചു​മ​ത്തു​ക​യും വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്യു​മെ​ന്ന്​ ദു​ബൈ പൊ​ലീ​സി​ലെ ട്രാ​ഫി​ക് ഡി​പ്പാ​ർ​ട്മെ​ന്‍റ്​ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ബ്രി. ​ജു​മാ ബി​ൻ സു​വൈ​ദാ​ൻ പ​റ​ഞ്ഞു.

ഇ​ത്ത​രം ശ​ല്യ​ക്കാ​രെ​ക്കു​റി​ച്ച പ​രാ​തി​ക​ൾ ന​ഗ​ര​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന്​ അ​ടു​ത്ത കാ​ല​ത്താ​യി വ​ർ​ധി​ച്ച​താ​യും അ​ദ്ദേ​ഹം വെ​ളി​പ്പെ​ടു​ത്തി. ​ൈശ​ത്യ​കാ​ല​ത്തും വ​സ​ന്ത​കാ​ല​ത്തു​മാ​ണ്​ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ന​ഗ​ര​ത്തി​ൽ വ​ർ​ധി​ക്കു​ന്ന​ത്. എ​ന്നാ​ൽ, മു​ൻ​കാ​ല​ങ്ങ​ളി​ൽ ക​ർ​ശ​ന നി​ല​പാ​ട്​ സ്വീ​ക​രി​ച്ച​തി​നാ​ൽ ഇ​ത്ത​ര​ക്കാ​രു​ടെ എ​ണ്ണം ക്ര​മേ​ണ കു​റ​ഞ്ഞി​രു​ന്നു. വീ​ണ്ടും ത​ല​പൊ​ക്കി​ത്തു​ട​ങ്ങി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ പൊ​ലീ​സ്​ ന​ട​പ​ടി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ജ​ന​ങ്ങ​ൾ​ക്ക്​ ശ​ല്യ​മു​ണ്ടാ​ക്കു​ന്ന​ത്​ അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്നും താ​മ​സ​ക്കാ​രു​ടെ സൗ​ക​ര്യ​ത്തി​നാ​ണ്​ മു​ന്തി​യ പ​രി​ഗ​ണ​ന​യെ​ന്നും പൊ​ലീ​സ്​ വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു. 2022ൽ ​വ​ലി​യ ശ​ബ്ദ​മു​ണ്ടാ​വു​ന്ന രൂ​പ​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ പ​രി​ഷ്ക​രി​ച്ച 2361 പേ​ർ​ക്കെ​തി​രെ അ​ധി​കൃ​ത​ർ കേ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.

ഇ​ത്ത​ര​ത്തി​ലെ 1079 കാ​റു​ക​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു. വാ​ഹ​ന​ത്തി​ൽ ശ​ബ്ദ നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ചാ​ൽ 2000 ദി​ർ​ഹം പി​ഴ​യും ഡ്രൈ​വ​ർ​ക്കെ​തി​രെ 12 ബ്ലാ​ക്ക് പോ​യ​ന്‍റു​ക​ളു​മാ​ണ് ശി​ക്ഷ. നി​യ​മ​പ​ര​മ​ല്ലാ​ത്ത രീ​തി​യി​ൽ വാ​ഹ​ന​ങ്ങ​ൾ പ​രി​ഷ്‌​ക​രി​ച്ചാ​ൽ 1000 ദി​ർ​ഹം പി​ഴ​യും 12 ട്രാ​ഫി​ക് പോ​യ​ന്‍റു​ക​ളു​മാ​ണ് ശി​ക്ഷ. വാ​ഹ​നം 30 ദി​വ​സ​ത്തേ​ക്ക് ക​ണ്ടു​കെ​ട്ടു​ക​യും ചെ​യ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:traffic rulesUAE
News Summary - traffic rules- u.a.e
Next Story