Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അല്‍ഐനില്‍ ശൈഖ് ശഖ്ബൂത് ബിന്‍ സുല്‍ത്താന്‍ തെരുവിൽ ഗതാഗത നിയന്ത്രണം; മൂന്ന് ദിവസം ഭാഗികമായി അടച്ചിടും

text_fields
bookmark_border
അല്‍ഐനില്‍ ശൈഖ് ശഖ്ബൂത് ബിന്‍ സുല്‍ത്താന്‍ തെരുവിൽ ഗതാഗത നിയന്ത്രണം; മൂന്ന് ദിവസം ഭാഗികമായി അടച്ചിടും
cancel

അബൂദബി: അല്‍ഐനിലെ ശൈഖ് ശഖ്ബൂത് ബിന്‍ സുല്‍ത്താന്‍ തെരുവിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. തെരുവിന്‍റെ വലതുഭാഗത്തുള്ള രണ്ട് വരികളാണ് മൂന്ന് ദിവസത്തേക്ക് അടച്ചിടുന്നത്. അബൂദബി മൊബിലിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. വെള്ളിയാഴ്ച രാത്രി 11.45 മുതൽ തിങ്കളാഴ്ച രാവിലെ ആറുമണി വരെയാണ് നിയന്ത്രണം നിലവിലുണ്ടാവുക.

സെപ്റ്റംബർ 25 വെള്ളിയാഴ്ച രാത്രി ആരംഭിക്കുന്ന അടച്ചിടൽ സെപ്റ്റംബർ 28 തിങ്കളാഴ്ച രാവിലെ ആറുമണിക്ക് അവസാനിക്കും. അടച്ചിടൽ ബാധകമാകുന്ന സമയത്തും മറ്റ് ലെനുകളിലൂടെ സാധാരണ പോലെ ഗതാഗതം അനുവദിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഖലീഫ ബിന്‍ സായിദ് തെരുവുമായുള്ള ഇന്‍റര്‍ചേഞ്ചിന് സമീപവും സായിദ് റോഡിലേക്കുള്ള ഭാഗത്തുമാണ് നിയന്ത്രണമുള്ളത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Traffic restrictions on Sheikh Shakhbut bin Sultan Street in Al Ain; Partial closure for three days
Next Story