Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അബൂദബി-അൽ ഐൻ റോഡിൽ മൂന്ന് രാത്രികളിൽ ഗതാഗത നിയന്ത്രണം

text_fields
bookmark_border
ആഗസ്റ്റ്​ 19, 20, 21 തീയതികളിൽ അബൂദബി ഭാഗത്തേക്കുള്ള പാത അടച്ചിടും
അബൂദബി-അൽ ഐൻ  റോഡിൽ മൂന്ന് രാത്രികളിൽ ഗതാഗത നിയന്ത്രണം
cancel

അബൂദബി: അബൂദബി-അൽ ഐൻ പ്രധാന പാതയായ ഇ22ൽ അടുത്ത മൂന്ന് രാത്രികളിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി അധികൃതർ അറിയിച്ചു. അൽ ഐനിൽനിന്ന് അബൂദബി നഗരത്തിലേക്ക് വരുന്ന വശത്തെ പാതയാണ് അടച്ചിടുക.

ആഗസ്ത് 19, 20, 21 തീയതികളിലാണ് നിയന്ത്രണം പ്രാബല്യത്തിൽ വരുന്നത്. രാത്രി 12 മണി മുതൽ രാവിലെ ആറുമണി വരെയായിരിക്കും റോഡ് അടച്ചിടുകയെന്ന് അബൂദബി മൊബിലിറ്റി അറിയിച്ചു.

നിയന്ത്രണം ഏർപ്പെടുത്തുന്ന പ്രദേശവും പകരം ഉപയോഗിക്കേണ്ട ബദൽ മാർഗങ്ങളും വ്യക്തമാക്കുന്ന മാപ് അബൂദബി മൊബിലിറ്റി പുറത്തുവിട്ടിട്ടുണ്ട്. രാത്രികാലങ്ങളിൽ ഈ പാത വഴി യാത്ര ചെയ്യുന്ന വാഹനമോടിക്കുന്നവർ വേഗപരിധി പാലിക്കണമെന്നും ജാഗ്രത പുലർത്തണമെന്നും അധികൃതർ അഭ്യർഥിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Traffic Restrictions on Abu Dhabi–Al Ain Road for Three Nights
Next Story