Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അഡിപെക് നവംബര്‍ രണ്ടുമുതല്‍; അബൂദബിയില്‍ ഗതാഗത നിയന്ത്രണം

text_fields
bookmark_border
അഡിപെക് നവംബര്‍ രണ്ടുമുതല്‍; അബൂദബിയില്‍ ഗതാഗത നിയന്ത്രണം
cancel

അബൂദബി: ആഗോള ഊര്‍ജ മേഖലയിലെ പ്രമുഖ ഉച്ചകോടിയായ ‘അഡിപെക് 2026’നോടനുബന്ധിച്ച് അബൂദബി നഗരത്തില്‍ ഗതാഗത നിയന്ത്രണം. ട്രക്കുകള്‍ക്കും തൊഴിലാളി ബസുകള്‍ക്കും ഗതാഗത നിയന്ത്രണവും സന്ദര്‍ശകര്‍ക്കായി പാര്‍ക്ക് ആന്‍ഡ് റൈഡ് സേവനങ്ങളുമാണ് അബൂദബി മൊബിലിറ്റി ഏര്‍പ്പെടുത്തിയിരിക്കുന്നത്.

നവംബര്‍ രണ്ടു മുതല്‍ അഞ്ചു വരെയാണ് അബൂദബി നാഷനല്‍ എക്‌സിബിഷന്‍ സെന്‍ററില്‍ അഡിപെക് സംഘടിപ്പിക്കുന്നത്. പ്രദര്‍ശനം നടക്കുന്ന ദിവസങ്ങളില്‍ അഡ്‌നെക് പരിസരത്തെ പാര്‍ക്കിങ് പെര്‍മിറ്റുള്ള വാഹനങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തുന്ന സന്ദര്‍ശകര്‍ക്കായി നാലു ദിവസവും പാര്‍ക്ക് ആന്‍ഡ് റൈഡ് സൗകര്യം ലഭ്യമായിരിക്കും.

തിങ്കളാഴ്ച മുതല്‍ വ്യാഴാഴ്ച വരെ അബൂദബി നഗരത്തില്‍ ട്രക്കുകളുടെ ഗതാഗതത്തിന് 24 മണിക്കൂറും നിരോധനമുണ്ടാകും. തൊഴിലാളികളെ കൊണ്ടുപോകുന്ന ബസുകള്‍ക്ക് ഈ ദിവസങ്ങളില്‍ രാവിലെ 6.30 മുതല്‍ രാത്രി എട്ടുമണി വരെയും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം, ലോജിസ്റ്റിക്സ് കമ്പനികളുടെയും ശുചീകരണ വിഭാഗങ്ങളുടെയും വാഹനങ്ങളെ നിയന്ത്രണങ്ങളില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്റെ രക്ഷാകര്‍തൃത്വത്തില്‍ അഡ്നോക്കിന്‍റെ ആതിഥേയത്വത്തിലാണ് അഡിപെക് 2026 അരങ്ങേറുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഊര്‍ജ സമ്മേളനങ്ങളിലൊന്നായ അഡിപെകില്‍ 170ലധികം രാജ്യങ്ങളില്‍ നിന്നായി 239,000ത്തോളം സന്ദര്‍ശകര്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2,250ലേറെ എക്‌സിബിറ്റിങ് കമ്പനികളും 1,800 പ്രഭാഷകരും 30 രാജ്യങ്ങളുടെ പവലിയനുകളും മേളയില്‍ അണിനിരക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - ADIPEC from November 2: Traffic restrictions announced in Abu Dhabi
Next Story