ഗതാഗതക്കുരുക്കിന് പരിഹാരമുണ്ടാക്കും
text_fieldsആഭ്യന്തരമന്ത്രി കേണൽ ജനറൽ ശൈഖ് റാഷിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന ട്രാഫിക് സമിതി യോഗത്തിൽനിന്ന്
മനാമ: മനാമ: ഗതാഗതക്കുരുക്ക് രൂക്ഷമായ സ്ഥലങ്ങളെ കുറിച്ച് പഠനം നടത്തി പരിഹാരം കാണുമെന്ന് ട്രാഫിക് സമിതി വ്യക്തമാക്കി. ആഭ്യന്തരമന്ത്രി കേണൽ ജനറൽ ശൈഖ് റാഷിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന സമിതി യോഗത്തിലാണ് വിവിധ പ്രദേശങ്ങളിലെ ഗതാഗതക്കുരുക്കുകളെ കുറിച്ച് ചർച്ച ചെയ്തത്. കൂടുതൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന സ്ഥലങ്ങളെക്കുറിച്ച് പഠിക്കാനും ഉചിതമായ പരിഹാരം കാണാനും യോഗം തീരുമാനിച്ചു. ടെലികോം, ഗതാഗത മന്ത്രി മുഹമ്മദ് ബിൻ ഥാമിർ അൽ കഅ്ബി, പൊതുരാമത്ത് മന്ത്രി ഇബ്രാഹിം ബിൻ ഹസൻ അൽ ഹവാജ്, പാർപ്പിട, നഗരാസൂത്രണ കാര്യ മന്ത്രി ആമിന ബിൻത് അഹ്മദ് അൽ റുമൈഹി എന്നിവരും വിവിധ മന്ത്രാലയങ്ങളുടെ അണ്ടർ സെക്രട്ടറിമാരും യോഗത്തിൽ സന്നിഹിതരായിരുന്നു.
രാജ്യത്ത് ഗതാഗതം സുഗമമാക്കുന്നതിന് മുന്തിയ പരിഗണനയാണ് നൽകുന്നതെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കി. റോഡ് ഉപയോഗിക്കുന്നവർക്ക് മെച്ചപ്പെട്ട യാത്രാസൗകര്യം ഒരുക്കുന്നതിന് നിരന്തര ശ്രമമാണ് നടത്തുന്നത്. കൂടുതൽ ഗതാതഗതക്കുരുക്ക് അനുഭവപ്പെടുന്ന ഇടങ്ങളിൽ ആവശ്യമായ പരിഹാരങ്ങളുണ്ടാക്കുന്നതിനും യോഗത്തിൽ തീരുമാനമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

