Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഗതാഗതക്കുരുക്ക്...

ഗതാഗതക്കുരുക്ക് വഴിമുടക്കി; പ്രവാസി കുടുംബത്തിന്​​ താങ്ങായി പൊലീസ്

text_fields
bookmark_border
ഗതാഗതക്കുരുക്ക് വഴിമുടക്കി; പ്രവാസി കുടുംബത്തിന്​​ താങ്ങായി പൊലീസ്
cancel
camera_alt

മു​നീ​ർ

​അ​ജ്മാ​ന്‍: നാ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​യി വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് പു​റ​പ്പെ​ട്ട്​ ഗ​താ​ഗ​ത​ക്കു​രു​ക്കി​ല്‍പ്പെ​ട്ട മ​ല​യാ​ളി​ക്ക് ഷാ​ര്‍ജ പൊ​ലീ​സി​ന്‍റെ സ​ഹാ​യ​ഹ​സ്തം. അ​ജ്മാ​നി​ല്‍ ജോ​ലി ചെ​യ്യു​ന്ന മ​ല​പ്പു​റം അ​യി​രൂ​ർ സ്വ​ദേ​ശി മു​നീ​റും കു​ടും​ബ​വു​മാ​ണ് എ​യ​ര്‍പോ​ര്‍ട്ടി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ അ​പ്ര​തീ​ക്ഷി​ത​മാ​യി ഗ​താ​ഗ​ത​ക്കു​രു​ക്കി​ല്‍പെ​ട്ട​ത്. രാ​വി​ലെ 11.30ഓ​ടെ​യി​രു​ന്നു മു​നീ​റി​ന് ദു​ബൈ​യി​ല്‍നി​ന്ന് നാ​ട്ടി​ലേ​ക്കു​ള്ള ഇ​ന്‍ഡി​ഗോ വി​മാ​നം.

രാ​വി​ലെ ഒ​മ്പ​തി​ന് ബോ​ഡി​ങ്​ പ്ര​തീ​ക്ഷി​ച്ച് വീ​ട്ടി​ല്‍ നി​ന്നും ഏ​ഴു​മ​ണി​ക്ക് പു​റ​പ്പെ​ട്ടു. എ​ന്നാ​ൽ, യാ​ത്രാ​മ​ധ്യേ ഷാ​ര്‍ജ നാ​ഷ​ന​ല്‍ പെ​യി​ന്‍റ് ഭാ​ഗ​ത്തെ​ത്തി​യ​പ്പോ​ള്‍ ഗ​താ​ഗ​ത കു​രു​ക്കി​ൽ​പെ​ടു​ക​യാ​യി​രു​ന്നു. പ​തി​വി​ലേ​റെ കാ​ണ​പ്പെ​ട്ട ഗ​താ​ഗ​ത കു​രു​ക്കി​ല്‍നി​ന്ന് തി​രി​ച്ചു​പോ​കാ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍ ഷാ​ര്‍ജ വ്യാ​വ​സാ​യി​ക മേ​ഖ​ല പ​ത്തി​ലെ പൊ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ലാ​ണ്​ എ​ത്തി​പ്പെ​ട്ട​ത്. പ്ര​തി​സ​ന്ധി ഉ​ദ്യോ​ഗ​സ്ഥ​രോ​ട്​ വി​വ​രി​ച്ച​പ്പോ​ള്‍ ഷാ​ര്‍ജ പൊ​ലീ​സ് ഈ ​കു​ടും​ബ​ത്തെ സ​ഹാ​യി​ക്കു​ക​യാ​യി​രു​ന്നു. പൊ​ലീ​സ് വാ​ഹ​നം പി​ന്തു​ട​ർ​ന്ന്​ വ​രാ​ൻ നി​ര്‍ദേ​ശി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ സ​ഹാ​യ​ത്തി​ൽ ഇ​വ​ർ സ​മ​യ​ത്തി​ന് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​ച്ചേ​ർ​ന്നു. പൊ​ലീ​സി​ന്‍റെ സ​ഹാ​യം ഇ​ല്ലാ​തി​രു​ന്നെ​ങ്കി​ല്‍ യാ​ത്ര​യും ടി​ക്ക​റ്റ് ഇ​ന​ത്തി​ല്‍ വ​ലി​യൊ​രു തു​ക​യും ന​ഷ്ട​മാ​കു​മാ​യി​രു​ന്നെ​ന്നും ഷാ​ര്‍ജ പൊ​ലീ​സി​നോ​ട് നി​റ​ഞ്ഞ ന​ന്ദി​യു​ണ്ടെ​ന്നും മു​നീ​റും കു​ടും​ബ​വും പ്ര​തി​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Traffic jams blocked the road; Police support the expatriate family
Next Story