ഗതാഗതക്കുരുക്ക്; നേരത്തെ പുറപ്പെടണമെന്ന് ദുബൈ എയർപോർട്ട് അതോറിറ്റി
text_fieldsദുബൈ: അസ്ഥിര കാലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ദുബൈ വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുന്നവർക്ക് സുരക്ഷ നിർദേശങ്ങൾ പുറപ്പെടുവിച്ച് എയർപോർട്ട് അതോറിറ്റി. നിരവധി വിമാന സർവിസുകളെ കാലാവസ്ഥ മാറ്റം ബാധിച്ചേക്കാമെന്നും യാത്ര ഉറപ്പുവരുത്തിയ ശേഷം മാത്രം വിമാനത്താവളങ്ങളിലേക്ക് പുറപ്പെടണമെന്നും അതോറിറ്റി അഭ്യർഥിച്ചു.
തിങ്കൾ മുതൽ വെള്ളി വരെ അസ്ഥിര കാലാവസ്ഥ തുടരുമെന്നാണ് പ്രതീക്ഷ. ശക്തമായ മഴമൂലം തിരക്കേറിയ സമയങ്ങളിൽ റോഡുകളിൽ ഗതാഗത തടസ്സത്തിന് സാധ്യയേറെയാണ്. ഇതിനാൽ ദുബൈ, ആൽമക്തൂം വിമാനത്താളവങ്ങളിലൂടെ യാത്ര ചെയ്യുന്നവർ വിമാനം പുറപ്പെടുന്നതിന്‍റെ നാല് മണിക്കൂർ മുമ്പ് വിമാനത്താവളത്തിൽ എത്തണണം. വിമാനത്താവളത്തിലേക്ക് പുറപ്പെടും മുമ്പ് വിമാന കമ്പനിയുമായി ബന്ധപ്പെട്ട് നിലവിലെ സ്ഥിതിഗതികൾ ഉറപ്പാക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

