ട്രാഫിക് പിഴയിൽ 50 ശതമാനം ഇളവ് മൂന്ന് മാസത്തേക്ക് നീട്ടി
text_fieldsഅബൂദബി: തലസ്ഥാന എമിറേറ്റിൽ ഗതാഗത നിയമലംഘനങ്ങൾക്ക് 50 ശതമാനം ഇളവ് അനുവദിച്ചത് വീണ്ടും മൂന്നു മാസത്തേക്ക് ദീർഘിപ്പിച്ചതായി അബൂദബി പൊലീസ് ജനറൽ ഹെഡ്ക്വാർട്ടേഴ്സ് അറിയിച്ചു. കഴിഞ്ഞ ഡിസംബർ 22നു മുമ്പ് അബൂദബി എമിറേറ്റിൽ ഗതാഗത നിയമലംഘനങ്ങൾക്ക് ലഭിച്ച പിഴകൾ 50 ശതമാനം വെട്ടിക്കുറച്ചത് ഈ മാസം 22നു മുമ്പ് അടക്കണമെന്നായിരുന്നു നിർദേശിച്ചത്. ഇതാണ് ജൂൺ 22 വരെ വീണ്ടും നീട്ടിയത്.
ഈ സൗകര്യം എല്ലാവരും പ്രയോജനപ്പെടുത്താനും കാലയളവിനുള്ളിൽതന്നെ ട്രാഫിക് പിഴ അടക്കുന്നത് ഉറപ്പാക്കാനും നിയമപരമായ നില പരിഹരിക്കാനും അബൂദബി പൊലീസ് ഡ്രൈവർമാരോട് ആവശ്യപ്പെട്ടു. ട്രാഫിക് നിയമലംഘന ഫലമായുള്ള പിഴയുടെ ഭാരം കുറക്കുന്നതിനും പൊതുജന സുരക്ഷയും ട്രാഫിക് സുരക്ഷയും ഉറപ്പാക്കുന്നതിനും ഡ്രൈവർമാരെ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ നീക്കം. ട്രാഫിക് കോടതി വിധി, പ്രധാന ട്രാഫിക് നിയമലംഘനം, അപകടങ്ങൾ എന്നിവ ഒഴികെയുള്ള ഗതാഗത നിയമലംഘനങ്ങൾക്കാണ് ആനുകൂല്യ വ്യവസ്ഥകൾ ബാധകമാവുക.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
