Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഫുജൈറയിലും  ഗതാഗത പിഴ...

ഫുജൈറയിലും  ഗതാഗത പിഴ ഇളവ്​

text_fields
bookmark_border
ഫുജൈറയിലും  ഗതാഗത പിഴ ഇളവ്​
cancel
camera_alt???? ???????? ?????? ??? ????? ?? ??????
ദുബൈ: ഷാർജക്കും അജ്​മാനും ഉമ്മുൽഖുവൈനും പിന്നാലെ ഫുജൈറയിലും ട്രാഫിക് പിഴക്ക്​ അൻപത് ശതമാനം ഇളവ്  പ്രഖ്യാപിച്ചു. ഫുജൈറ  കിരീടാവകാശി  ശൈഖ്​  മുഹമ്മദ് ബിൻ ഹമദ് അൽ ശർഖിയുടെ നിർദേശ പ്രകാരമാണ്​ തീരുമാനം. നവംബർ 25 മുതലാണ് ഇളവ്​ നിലവിൽ വരിക. ഇന്നലെ വരെ സംഭവിച്ച ഗതാഗത നിയമലംഘനങ്ങൾക്ക്​  ജനുവരി നാലു വരെ ഇൗ സൗകര്യം പ്ര​േയാജനപ്പെടുത്താ​െമന്ന്​ ഫുജൈറ പൊലീസ് മേധാവി മേജർ മുഹമ്മദ് അഹ്​ദ് ബിൻ ഗാനിം അൽ കഅ്​ബി അറിയിച്ചു.  ദാനവർഷത്തി​െല ദേശീയ ദിനാചരണ വേളയിൽ ജനങ്ങൾക്ക്​ സൗകര്യവും സന്തോഷവും പകരുന്നതി​​െൻറ ഭാഗമായാണ്​ നടപടി.   പിടിച്ചെടുക്കപ്പെട്ട വാഹനങ്ങൾ വിട്ടുകിട്ടാനും പിഴയിളവുണ്ട്. ഷാർജ പൊലീസി​​െൻറ സുവർണ ജൂബിലി പ്രമാണിച്ചാണ്​ കഴിഞ്ഞ മാസം അവിടെ പിഴ ഇളവ്​ പ്രഖ്യാപിച്ചത്​. ദേശീയ ദിനം അടുത്തതോടെ മറ്റു എമിറേറ്റുകളും ജനങ്ങൾക്ക്​ ഏറെ ആശ്വാസം നൽകുന്ന തീരുമാനം കൈക്കൊളളുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newstraffic fine
News Summary - traffic fine-uae-gulf news
Next Story