ട്രാഫിക് പിഴ 6000 കടന്നാൽ ഡ്രൈവർ ‘വാണ്ടഡ്’ പട്ടികയിൽ
text_fieldsദുൈബ: ഗതാഗത നിയമങ്ങൾ കാറ്റിൽ പറത്തി വാഹനമോടിക്കുന്നവർ ദുബൈ പൊലീസിെൻറ ‘വാണ്ടഡ്’ പട്ടികയിൽ പെടുമെന്ന് മുന്നറിയിപ്പ്. വേഗപരിധി ലംഘിച്ചും നിയമങ്ങൾ പാലിക്കാതെയും വണ്ടിയോടിക്കുന്നവർക്കെതിരെ യു.എ.ഇയിൽ നിയമം അതീവ കർശനമാണിപ്പോൾ.
ഇക്കഴിഞ്ഞ ജൂലൈ ഒന്നു മുതൽ പിഴയും ശിക്ഷാ നടപടികളും വർധിപ്പിച്ചിട്ടുമുണ്ട്. ഇത്തരം നിയമലംഘനം ആവർത്തിച്ച് പിഴ കൂടുന്നവരാണ് വൈകാതെ ‘വാണ്ടഡ്’ പട്ടികയിൽ ഉൾപ്പെടുന്നത്. 6000 ദിർഹത്തിലേറെ പിഴ ബാധ്യത വന്നാലാണിത്. വാഹനം കണ്ടുകെട്ടുകയും ഡ്രൈവർക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് ദുബൈ പൊലീസ് ട്രാഫിക് വിഭാഗം ഡയറക്ടർ ജനറൽ ബ്രിഗേഡിയർ സൈഫ് മുഹൈർ അൽ മസ്റൂഇ വ്യക്തമാക്കി. വാഹനത്തിെൻറ നിയമലംഘനം കണ്ടെത്തുന്നതോടെ പിഴയും മറ്റു വിവരങ്ങളും തനിയേ എല്ലാ രേഖകളിലും ഉൾക്കൊള്ളിക്കപ്പെടും.
ഉദാഹരണത്തിന് മണിക്കൂറിൽ 80 കിലോമീറ്ററിലേറെ വേഗത്തിൽ ചീറിപ്പാഞ്ഞാൽ 3000 ദിർഹമാണ് പിഴ. ഇത്തരം നിയമലംഘനം രണ്ടു തവണ നടത്തിയാലുടൻ രാജ്യത്തെ രേഖകളിലെല്ലാം വാഹനവും അതിെൻറ ഉടമയും ഉടനെ പിടിയിലാവേണ്ട കുറ്റം ചെയ്തവർ എന്ന പട്ടികയിലാവും. എമിറേറ്റ്്സ് െഎ.ഡിയിലും വിസയിലുമെല്ലാം ഇൗ വിവരം ചേർക്കപ്പെടും. പിഴ നൽകാതെ രാജ്യത്തിന് പുറത്തുപോകാൻ അനുവദിക്കുകയുമില്ല.